തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്കായി പുതിയ വാഹനങ്ങള്‍ വാങ്ങാൻ അനുമതി. 24 പുതിയ ഇന്നോവ കാറുകള്‍ വാങ്ങാനാണ് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ 22 എണ്ണം മന്ത്രിമാർക്കും, 2 എണ്ണം സർക്കാരിന്റെ ഔദ്യോഗിക അതിഥികള്ക്കുമായിരിക്കും. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനായി 9.6 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവില്‍ മന്ത്രിമാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് കാലപ്പഴക്കം സംഭവിച്ചതിനാലാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം. മന്ത്രിമാരുടെ പഴയ വാഹനങ്ങള്‍ക്ക് ഇടയ്ക്കിടെ തകരാറുകള്‍ സംഭവിക്കുന്നത് യാത്രകളെ ബാധിക്കാറുണ്ട്. നേരത്തെ മന്ത്രിമാർ പുതിയ വാഹനം വാങ്ങില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. വാഹനങ്ങളുടെ അവസ്ഥയും യാത്രാ സൗകര്യവും കണക്കിലെടുത്താണ് ഇപ്പോള്‍ തീരുമാനം മാറ്റിയിരിക്കുന്നത്.
SUMMARY: Government to purchase 24 Innova cars for ministers















