കാവേരി നമ്മുടെ ജനങ്ങളെ ഒന്നിപ്പിക്കട്ടെ; തമിഴ്നാട് മുഖ്യമന്ത്രിക്ക് ബി.വൈ. വിജയേന്ദ്രയുടെ തുറന്ന കത്ത്

ബെംഗളൂരു: കാവേരി ജലവിഹിത തർക്കം രൂക്ഷമായ സാഹചര്യത്തിൽ കർണാടക ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്ക് തുറന്ന കത്തയച്ചു. കാവേരി ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ജീവദായിനിയാണെന്നും, ഈ വിഷയത്തെ രാഷ്ട്രീയ സംഘർഷമാക്കി മാറ്റാതെ പരസ്പര വിശ്വാസത്തോടെയും ചർച്ചയിലൂടെയും പരിഹരിക്കണമെന്നും അദ്ദേഹം കത്തിൽ അഭ്യർഥിച്ചു. കാവേരി നദി നമ്മുടെ ജനങ്ങളെ വിഭജിക്കുന്നതിനുപകരം ഒന്നിപ്പിക്കട്ടെ എന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

ബെംഗളൂരുവിന്റെ വർധിച്ചുവരുന്ന കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാൻ മേക്കേദാട്ടു പദ്ധതി അനിവാര്യമാണെന്ന് വിജയേന്ദ്ര കത്തില്‍ ചൂണ്ടിക്കാട്ടി. പദ്ധതി തമിഴ്നാടിന്റെ കാവേരി ജലവിഹിതം കുറയ്ക്കില്ലെന്നും, മറിച്ച് മഴക്കാലത്ത് ലഭിക്കുന്ന അധികജലം സംഭരിച്ച് ഇരു സംസ്ഥാനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കർഷകരുടെ താൽപര്യവും ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ആവശ്യങ്ങളും ഒരുപോലെ പരിഗണിച്ച് നിയമപരവും സമാധാനപരവുമായ പരിഹാരം കണ്ടെത്തണമെന്ന് വിജയേന്ദ്ര ആവശ്യപ്പെട്ടു. ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്ന പ്രസ്താവനകളും പ്രതിഷേധങ്ങളും ഒഴിവാക്കി സംവാദത്തിലൂടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

കാവേരി വിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ ബെംഗളൂരു സന്ദർശനം മാറ്റിവെച്ചതിന് പിന്നാലെയാണ് വിജയേന്ദ്രയുടെ തുറന്ന കത്ത് പുറത്തുവന്നത്. ഈ കത്ത് കാവേരി വിഷയത്തിലെ രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ വഴിത്തിരിവായിരിക്കുകയാണ്.
SUMMARY: Cauvery dispute; B.Y. Vijayendra’s open letter to Tamil Nadu Chief Minister

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നൈസ് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (BMICP) പദ്ധതി അഥവാ 'നൈസ്' (Nandi...

എസ്. ജാനകിക്ക് സ്വരാഞ്ജലിയുമായി എയ്മ കർണാടക

ബെംഗളൂരു: അന്തരിച്ച പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾക്ക് ആദരമർപ്പിച്ച്...

യുജിസി-നെറ്റ് പരീക്ഷ: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എന്‍ടിഎ

ന്യൂഡൽഹി: യുജിസി-നെറ്റ് (UGC-NET) പരീക്ഷയിലെ ഇംഗ്ലിഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ...

കേരളസമാജം മാഗഡി റോഡ് സോണ്‍ കായികമേള സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ ഓണോത്സവ് 2026 ഓണാഘോഷ...

കർണാടകയിൽ വാഹന മലിനീകരണ പരിശോധനാ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) എടുക്കുന്നതിനുള്ള ഫീസ്...

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേർക്ക് കടിയേറ്റു. എല്ലാവർക്കും തിരുവനന്തപുരം...

യൂണിഫോം ഇസ്തിരി ഇടുന്നതിനിടെ അയേണ്‍ ബോക്സില്‍ നിന്ന് ഷോക്കേറ്റു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: വസ്ത്രങ്ങള്‍ ഇസ്തിരി ഇടുന്നതിനിടെ അയേണ്‍ ബോക്സില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർഥി...

‘വന്ദേമാതരത്തെ അപമാനിച്ചു’; സോണിയ ഗാന്ധിക്കെതിരെ പോലീസില്‍ പരാതി

മംഗളൂരു: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നടന്ന വന്ദേമാതരം ആലാപന വിവാദത്തില്‍ കോണ്‍ഗ്രസ്...

Related Articles

Popular Categories