
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി തന്‍റെ കുടുംബം തകർത്തുവെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ആരോപണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎൽഎ. മനഃസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിച്ചിട്ട് ആ പരാമർശം തെറ്റായിരുന്നോ എന്ന ചിന്തിക്കട്ടെ എന്നും എംഎൽ.എ വിശദീകരിച്ചു. മരിച്ചുപോയ പിതാവിനെ വിവാദത്തിലേക്ക് കൊണ്ടുപോകാൻ താത്പര്യമില്ല. ഗണേഷ് കുമാറിനെ പോലുള്ള ഒരാളിൽ നിന്ന് പ്രതീക്ഷിച്ച കാര്യമല്ല ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ സംഭവിച്ചതെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും വ്യക്തിപരമായി ഒരു അധിക്ഷേപവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാർ കേസ് സമയത്ത് എങ്ങനെയാണ് ഗണേഷ് കുമാർ പ്രതികരിച്ചതെന്ന് എല്ലാവർക്കും അറിയാം. ഗണേഷിന് തന്‍റെ പിതാവ് ചെയ്തു കൊടുത്ത കാര്യങ്ങൾ എന്തൊക്കെ എന്ന് തനിക്കും സമൂഹത്തിനും അറിയാമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ആർ. ബാലകൃഷ്ണപിള്ള ജയിലിൽ കിടന്ന സമയത്ത് ഗണേഷിന്‍റെ കുടുംബവുമായി അടുത്ത ബന്ധമാണ് തങ്ങളുടെ കുടുംബത്തിന് ഉണ്ടായിരുന്നത്. അത്തരം ഒരാളിൽ നിന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിച്ചതെന്നാണ് താൻ പറഞ്ഞത്.
ഉമ്മൻചാണ്ടിയാണ് തന്നെ ചതിച്ചതെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം.ഒരു കുടുംബ വഴക്കിന് മന്ത്രിയെ രാജിവപ്പിച്ചുവെന്നും ഗണേഷ് പറഞ്ഞു. തന്‍റെ രണ്ടു മക്കളെയും വേർപിരിച്ചത് ഉമ്മൻചാണ്ടിയാണ്. ആ മര്യാദകേടിന് മറുപടി പറയേണ്ടേ? എന്റെ കുടുംബം തകർത്ത്, എന്റെ മക്കളെയും എന്നെയും വഴിയാധാരമാക്കിയ ദുഷ്ടത്തരത്തിന് ഉമ്മൻചാണ്ടിയോ മകനോ മറുപടി പറയുമോ? ചെയ്ത ചെയ്തികൾ എനിക്കും പറയാനുണ്ട്’- എന്നായിരുന്നു ഗണേശ് കുമാറിന്റെ പ്രതികരണം.
SUMMARY: Chandy Oommen responds to Minister KB Ganesh Kumar’s allegations













