ചാർമിനാർ എക്സ്പ്രസ്സിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച്‌ ട്രെയിനിന്റെ എസ് 5 കോച്ചിലാണ് പെട്ടെന്ന് തീപിടിത്തമുണ്ടായത്. കോച്ചിനുള്ളില്‍ പുകയും തീയും പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാർ വലിയ പരിഭ്രാന്തിയിലായി. അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ യാത്രക്കാർ ചങ്ങല വലിച്ച്‌ ട്രെയിൻ നിർത്താൻ ശ്രമിക്കുകയും ചെയ്തു.

ട്രെയിൻ നിശ്ചലമായ ഉടൻ തന്നെ യാത്രക്കാർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാല്‍ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവത്തില്‍ ആർക്കും പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും റെയില്‍വേ അധികൃതർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അപകടത്തെത്തുടർന്ന് റെയില്‍വേ ഉദ്യോഗസ്ഥരും പ്രാദേശിക അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SUMMARY: Charminar Express catches fire; passengers miraculously escape

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം

ബുക്കാവ്: കിഴക്കൻ ഡെമക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) ബുക്കാവുവിലെ രണ്ട്...

എ​ച്ച്-​വ​ൺ ബി ​വി​സ; ഗ്രേ​സ് പി​രീ​ഡ് അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം, ഇ​ന്ത്യ​ൻ ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് തി​രി​ച്ച​ടി

വാഷിങ്ടൺ : അമേരിക്കയിലെ എച്ച്-1ബി വിസ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ട്രംപ് ഭരണകൂടം....

വെറും 27 മാസം! തമിഴക വെട്രി കഴകത്തിന് സംസ്ഥാന പാർട്ടി പദവി നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ; ഇത് ചരിത്രനേട്ടമെന്ന് വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

തമിഴ്‌നാട്ടില്‍ നിര്‍മാണത്തിലിരുന്ന ചര്‍ച്ച് തകര്‍ന്ന് രണ്ട് മരണം; 12 പേരെ രക്ഷപ്പെടുത്തി

വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ നിർമാണത്തിലിരുന്ന ചര്‍ച്ച് തകർന്നുവീണ് രണ്ടുപേർ മരിച്ചു....

ബെംഗളൂരുവിലെ മലിനജല ശുദ്ധീകരണം: 2029ഓടെ മുഴുവൻ മലിനജലവും ശുദ്ധീകരിക്കാൻ ലക്ഷ്യം

ബെംഗളൂരു: നഗരത്തിൽ പ്രതിദിനം ഉൽപാദിപ്പിക്കുന്ന മലിനജലം മുഴുവൻ ശുദ്ധീകരിക്കുന്നതിനായി കർണാടക സർക്കാർ...

കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം

ബുക്കാവ്: കിഴക്കൻ ഡെമക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) ബുക്കാവുവിലെ രണ്ട്...

വെറും 27 മാസം! തമിഴക വെട്രി കഴകത്തിന് സംസ്ഥാന പാർട്ടി പദവി നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ; ഇത് ചരിത്രനേട്ടമെന്ന് വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

തമിഴ്‌നാട്ടില്‍ നിര്‍മാണത്തിലിരുന്ന ചര്‍ച്ച് തകര്‍ന്ന് രണ്ട് മരണം; 12 പേരെ രക്ഷപ്പെടുത്തി

വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ നിർമാണത്തിലിരുന്ന ചര്‍ച്ച് തകർന്നുവീണ് രണ്ടുപേർ മരിച്ചു....

ബെംഗളൂരുവിലെ മലിനജല ശുദ്ധീകരണം: 2029ഓടെ മുഴുവൻ മലിനജലവും ശുദ്ധീകരിക്കാൻ ലക്ഷ്യം

ബെംഗളൂരു: നഗരത്തിൽ പ്രതിദിനം ഉൽപാദിപ്പിക്കുന്ന മലിനജലം മുഴുവൻ ശുദ്ധീകരിക്കുന്നതിനായി കർണാടക സർക്കാർ...

വോട്ടർ പട്ടികയിലെ പേരുകളില്‍ പൊരുത്തക്കേടുകൾ; നന്ദൻ നിലേകനിക്കും കന്നഡ നടൻ ശിവരാജ് കുമാറിനും എസ്.ഐ.ആർ.  നോട്ടീസ്

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്.ഐ.ആറിന്റെ ഭാഗമായി ഇൻഫോസിസ്...

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

Related Articles

Popular Categories