തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് 24 ന് രാജവ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ് എഫ് ഐ. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും എസ്‌എഫ്‌ഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ അറിയിച്ചു.
നാളെ രാജവ്യാപാകമായി രാജ്ഭവൻ – ലോക്ഭവൻ മാർച്ച് നടത്തും. ഡി വൈ എഫ് ഐ, എ ഐ ഡി ഡബ്ല്യു എ, എ ഐ കെ എസ്, സി ഐ ടി യു, എ ഐ എ ഡബ്ല്യു യു സംഘടനകളും മാർച്ചില്‍ അണിനിരക്കും. 24 ന് രാത്രി 10 മുതല്‍ രാവിലെ വരെയാണ് സമരം. രാജ്യത്തെ വിവിധ ഇടങ്ങളില്‍ ജന്തർ മന്ദിറുകള്‍ ആകുമെന്നും എസ് എഫ് ഐ നേതാക്കള്‍ പറഞ്ഞു.
ചർച്ച നടത്താൻ ഒരിക്കല്‍ പോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. വിദ്യാർഥികളെ അവഗണിച്ചുകൊണ്ടുള്ള ഏകാധിപത്യ നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം വിദ്യാർഥികളെ അതിക്രൂരമായാണ് പോലീസ് ആക്രമിച്ചത്. യൂണിഫോം ഇല്ലാത്ത ആളുകള്‍ പോലീസിൻ്റെ കൂടെ ചേർന്ന് മർദ്ദിച്ചു. സംഘപരിവാറുകാരാണ് പോലീസ് യൂണിഫോമില്‍ വിദ്യാർഥികളെ മർദ്ദിച്ചതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
SUMMARY: Crackdown on CJP-student protest: SFI calls for a student strike on the 24th
















