ബെംഗളൂരു: വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കോളേജ് അധ്യാപകനെതിരെ കേസെടുത്തു. ബി.സി.എ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ബെംഗളൂരുവിലെ സ്വകാര്യ കോളജ് വകുപ്പ് മേധാവി സഞ്ജീവ് കുമാര്‍ മൊണ്ടലിനെതിരെയാണ് കേസെടുത്തത്.
വിദ്യാര്‍ഥിനിയെ മൊണ്ടല്‍ തന്റെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. തന്റെ കുടുംബം അവിടെ ഉണ്ടാകുമെന്ന് അധ്യാപകന്‍ പെണ്‍കുട്ടിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വീട്ടില്‍ എത്തിയപ്പോള്‍ സഞ്ജീവ് കുമാര്‍ ഒറ്റക്കായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കുകയായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയില്‍ തിലക്‌നഗര്‍ പോലീസ് ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം മൊണ്ടലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും കേസില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
SUMMARY: College teacher in Bengaluru booked for calling student to his house and raping her