ബെംഗളൂരു: എസ്‌കെഎസ്എസ്എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മദീന പാഷന്‍ ഗ്രാന്‍ഡ് മീലാദ് കോണ്‍ഫറന്‍സ് സമാപിച്ചു. എസ്‌കെ എസ്എസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാചകന്‍ തീര്‍ത്ത ഉദാത്തമായ മാതൃകകള്‍ ജീവിതത്തില്‍ പകര്‍ത്തി മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു.
അന്തരിച്ച സമസ്ത കേരള ജംയിയ്യത്തുല്‍ ഉലമ ജന സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും പ്രത്യേക പ്രാര്‍ത്ഥനാ സംഗമവും നടന്നു. എസ് കെ എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി അസ്ലം ഫൈസി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സമൂഹത്തില്‍ ഉന്നതമായ ഇസ്ലാമിക മൂല്യങ്ങളും പ്രവാചക സ്‌നേഹവും ഊട്ടി ഉറപ്പിക്കുവാന്‍ ഇത്തരം സംഗമങ്ങള്‍ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. മത സാമൂഹിക മേഖലകളിലെ പ്രമുഖര്‍ സംസാരിച്ചു .
തുടര്‍ന്ന് നടന്ന മീലാദ് കോണ്‍ഫറന്‍സില്‍ അന്‍വര്‍ മുഹ്യുദ്ധീന്‍ ഹുദവി ആലുവ മദ്ഹ് റസൂല്‍ പ്രഭാഷണം നടത്തി. സുഹൈല്‍ ഫൈസി, റസാഖ് ഫൈസി, അബ്ദുല്‍ ലത്തീഫ് ഹാജി, ശംസുദ്ധീന്‍ കൂടാളി, സി കെ നൗഷാദ് ബൊമ്മനഹള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
എസ്‌കെഎസ്എസ്എഫ് ബെംഗളൂരു പ്രസിഡന്റ് ജൂനൈദ്, യശ്വന്ത്പുരയുടെ അധ്യക്ഷത വഹിച്ചു. സലീം കെ കെ സ്വാഗതവും സി എച്ച് ഷാജല്‍ നന്ദിയും പറഞ്ഞു. സാദിഖ് സുല്ലിയ, അബ്ദുസമദ് മൗലവി മാണിയൂര്‍, മുസ്തഫ ഹുദവി, ബൊമ്മനഹള്ളി, മഖ്സൂദ് മഡിവാള, എ കെ റഷീദ് കടവത്തൂര്‍, ഷമീം കൊടഗ്, ബിലാല്‍ ആരിക്കാടി, ഇസ്മായില്‍ സൈനി, ഹംസ ഫൈസി, ഹുസൈനാര്‍ ഫൈസി, അബ്ദു റഹ്‌മാന്‍ അശ്അരി, താഹിര്‍ മിസ്ബാഹി, കബീര്‍ ജയനഗര്‍, മുനീര്‍ മൈക്രോ ലാബ് , ജലീല്‍ കൊടഗ്, ഷഫീക് അല്‍സൂര്‍, റഫീഖ് എം എസ് പാളയ, സാജിദ് ഗസാലി, റാഷിദ് ടിന്‍ ഫാക്ടറി, സല്‍മാന്‍ റഹ്‌മാനി ആസാദ് നഗര്‍, സഫ്വാന്‍ ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
SUMMARY: Concluding the Grand Milad Conference
















