‘അമ്മ’യിലെ തര്‍ക്കം: രമേഷ് പിഷാരടി ഉള്‍പ്പെടെ മൂന്ന് പേര്‍ അടങ്ങുന്ന പരിഹാര സമിതി

കൊച്ചി: താര സംഘടന ‘അമ്മ’യില്‍ നിലവിലുള്ള ആഭ്യന്തര തർക്കങ്ങള്‍ പരിശോധിക്കാൻ അഞ്ചംഗ സമിതി. ടിനി ടോമിനെതിരെ അൻസിബ ഹസൻ നല്‍കിയ പരാതി സമിതി പരിശോധിക്കും. സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും പുറമെ രമേശ്‌ പിഷാരടി, പൊന്നമ്മ ബാബു, മുത്തുമണി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

സ്വതന്ത്രസമിതി വേണമെന്ന് അൻസിബ ആവശ്യപ്പെട്ടതിനെ തുടർന്നാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഇല്ലാത്ത മൂന്ന് പേരെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, സമിതിക്ക് മുന്നില്‍ എത്തുമോ എന്നതില്‍ അൻസിബ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്വേതാ മേനോൻ ഉള്‍പ്പെട്ട സമിതി തന്റെ പരാതി കേള്‍ക്കുന്നതില്‍ കാര്യമില്ലെന്നാണ് നടി നേരത്തെ സ്വീകരിച്ച നിലപാട്. ശ്വേതാ മേനോനും തന്റെ പരാതിയില്‍ ആരോപണവിധേയ ആണെന്നാണ് നടിയുടെ വാദം.

നടി ലക്ഷ്മിപ്രിയ തനിക്കെതിരെ പരാതി നല്‍കിയപ്പോള്‍ സംഘടനയോട് ഇടപെടാൻ പറഞ്ഞെങ്കിലും തങ്ങള്‍ക്ക് ഇതിലൊന്നും ചെയ്യാനില്ലെന്ന് അമ്മ പ്രസിഡന്റ് പ്രതികരിച്ചതായി അൻസിബ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേ വിഷയത്തില്‍ പ്രസിഡന്റ് തന്നെ പിന്തുണച്ചിരുന്നതായി പിന്നീട് ലക്ഷ്മിപ്രിയ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ പറയുകയും ചെയ്തു. ‘ഇരട്ടത്താപ്പുള്ള പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെട്ട കമ്മിറ്റി എന്താകുമെന്ന് അറിയില്ല. ചാരിറ്റി മാത്രമല്ല അംഗങ്ങള്‍ തമ്മിലെ പ്രശ്നപരിഹാരത്തിനുള്ള ഉത്തരവാദിത്തം കൂടി സംഘടനയ്ക്കുണ്ട്’- അൻസിബ പറഞ്ഞു.

SUMMARY: Controversy in ‘Amma’: Resolution committee consisting of three people including Ramesh Pisharody

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാസറഗോഡ്-തിരുവനന്തപുരം യാത്രയ്ക്ക് 13 ഇടങ്ങളിൽ ചുങ്കം പിരിക്കും

തിരുവനന്തപുരം: ദേശീയപാത 66-ല്‍ കാസറഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിർത്തിയായ...

വന്ദേമാതരം തടസപ്പെടുത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് തടസപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നത് മൂന്നുവർഷം...

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ നടപടി എടുത്തില്ല; പോലീസിനെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ

കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കെതിരെ നടി അൻസിബ കോടതിയില്‍.സ്ത്രീത്വത്തെ അപമാനിച്ചു...

കര്‍ക്കടകത്തിലെ ആരോഗ്യം

ഡോ.കെ ദേവീകൃഷ്ണൻ ചീഫ് മെഡിക്കൽ ഓഫീസർ(റിട്ട), ആര്യവൈദ്യശാല, കോട്ടക്കൽ ആയുര്‍വേദ ശാസ്ത്രം അനുസരിച്ച് ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെല്ലാം...

വ്യാജ വാര്‍ത്ത നല്‍കിയ സംഭവം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി പി.കെ. ശ്രീമതി

കണ്ണൂര്‍: സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഎം നേതാവ് പി.കെ ശ്രീമതി....

കാസറഗോഡ് വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കാസറഗോഡ്: കാസറഗോഡ് ചട്ടഞ്ചാല്‍ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് ഫാക്ടറിയില്‍ ഇന്ന്...

കോഴിക്കോട് യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ യുവതിയെയും ഏഴുവയസുകാരനായ മകനെയും കാണാനില്ലെന്ന് പോലീസില്‍ പരാതി....

നന്ദിനി നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി; പുതിയ നിരക്കുകൾ ഇന്ന് മുതൽ

ബെംഗളൂരു: അടുക്കളയിലെ സ്ഥിരം സാന്നിധ്യങ്ങളായ നെയ്യും വെണ്ണയും വാങ്ങാൻ ഇനി ഉപഭോക്താക്കൾക്ക്...

Related Articles

Popular Categories