തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥരായ ബി അശോകിന്റെയും എന്‍ പ്രശാന്തിന്റെയും സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി എന്‍ പ്രശാന്ത് സസ്‌പെന്‍ഷനിലാണ്. ബി അശോക് ഒന്നര മാസത്തോളമായി സസ്‌പെന്‍ഷനിലായിട്ട്.
ചീഫ് സെക്രട്ടറി ഡോ എ ജയതിലകിനെ സാമൂഹിക മാധ്യമത്തിലൂടെ വിമര്‍ശിച്ചതിന്റെ പേരിലാണ് എന്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പിണറായി വിജയനേയും മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേയും വിമര്‍ശിച്ച് അഭിമുഖം നല്‍കിയതിനു പിന്നാലെയാണ് ബി. അശോകിനെ സസ്‌പെന്‍ഡ് ചെയ്തത്.
SUMMARY: N Prashanth and B Ashok return to service; Government withdraws suspension
















