അൻസിബ ഹസന്റെ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

കൊച്ചി: നടി അന്‍സിബ ഹസനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. പാലാരിവട്ടം പോലീസിനാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്‍സിബയുടെ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. ലക്ഷ്മിപ്രിയയും യൂട്യൂബ് ചാനല്‍ ഉടമയും നടി ശ്വേതാ മേനോനും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്നാണ് അൻസിബയുടെ ആരോപണം.

നേരത്തെ, അൻസിബയുടെ പരാതിയില്‍ കേസെടുക്കേണ്ട കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും തെളിവുകള്‍ വിലയിരുത്താനും ഹൈക്കോടതി നിർദേശിച്ചിരുന്നു. യുട്യൂബ് വഴി നടത്തുന്ന അപവാദപ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് മുൻപ് പാലാരിവട്ടം പോലീസിലും കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും അൻസിബ പരാതി നല്‍കിയിരുന്നു.

അതിനു ശേഷം, നടപടിയുണ്ടായില്ലെന്ന് ആരോപിച്ച്‌ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും എഫ്‌ഐആർ റജിസ്റ്റർ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. മജിസ്ട്രേറ്റ് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിർദേശം അനുസരിച്ചാണ് മജിസ്‌ട്രേറ്റ് കോടതിയുടെ ഇപ്പോഴത്തെ നടപടി.

SUMMARY: Court orders case to be registered against actress Lakshmi Priya based on Ansiba Hassan’s complaint

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ചെന്നൈ: പൂജാ അവധിക്കാലത്തെ വൻ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി ദക്ഷിണ റെയില്‍വേ...

സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കണമെന്ന നിര്‍ദേശം തള്ളി

ഡല്‍ഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം...

“മാറിനില്‍ക്ക്…. ഞാന്‍ നിങ്ങളെ കാണുന്നില്ല”;  മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

ഇടുക്കി: മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശന്‍. അവലോകന യോഗത്തിന്...

നിതിന്‍ രാജിന്റെ മരണം; പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍...

ഗ്യാനേഷ് കുമാര്‍ രാജിവച്ചില്ലെങ്കില്‍ ഒക്ടോബര്‍ 2 മുതല്‍ രാജ്യവ്യാപക പ്രതിഷേധമെന്ന് സിജെപി

ഡല്‍ഹി: ഗ്യാനേഷ് കുമാർ ശനിയാഴ്ചയ്ക്കുള്ളില്‍ രാജിവച്ചില്ലെങ്കില്‍ ഒക്ടോബർ 2 മുതല്‍ രാജ്യവ്യാപകമായി...

കെ എം ഷാജിയുടെ സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവറിലെ യാത്ര; സര്‍ക്കാരിലും മോട്ടോര്‍ വാഹന കമ്മീഷണര്‍ക്കും പരാതി

കൊച്ചി: സ്വകാര‍്യ വ‍്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനത്തില്‍ ഔദ‍്യോഗിക ബോർഡ് വച്ച്‌...

സ്വര്‍ണവിലയില്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ്...

ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയ്ക്കായി കൊണ്ടുപോയ രോഗി...

Related Articles

Popular Categories