ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷത്തോടനുബന്ദിച്ചു സാഹിത്യസായാഹ്നം സംഘടിപ്പിക്കുന്നു. ഒക്ടോബർ 4 ന് വൈകീട്ട് 3.30 മണിക്ക് മൈസൂർ റോഡ് ബ്യാറ്ററയാനപുരയിലുള്ള സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിൽ കവിയും നോവലിസ്റ്റുമായ സോമൻ കടലൂർ “നവസാഹിത്യവും പുതുകാലവും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ചർച്ചയിൽ ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും.
SUMMARY: Deccan Cultural Society Literary Evening
SUMMARY: Deccan Cultural Society Literary Evening