ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിഓണച്ചന്തക്ക് സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ തുടക്കമായി. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ചന്ത ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസഡന്റ് ടി. കെ. കെ നായർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, പ്രസന്ന പ്രഭാകർ, ഇ. പദ്മകുമാർ, പി.ആർ.ഡി. ദാസ്, പി. എസ്. സന്തോഷ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ജോയിന്റ് സെക്രട്ടറി കെ. രാജേന്ദ്രൻ സ്വാഗതവും ട്രഷ്രറർ വി. സി. കേശവമേനോൻ നന്ദിയും പറഞ്ഞു
മൂന്ന്, നാല് തീയതികളിൽ നടക്കുന്ന ചന്തയിൽ നേന്ത്രപ്പഴം,
കായ, ചിപ്സ്, ശർക്കരവരട്ടി, കപ്പ ചിപ്സ്, ഹൽവ, പപ്പടം, കണ്ണിമാങ്ങാ അച്ചാർ, അട, വെളിച്ചെണ്ണ, പച്ചക്കറികൾ, സെറ്റ് മുണ്ട്, സെറ്റ് സാരി, തുടങ്ങിയ കേരളീയ വിഭവങ്ങൾ ലഭ്യമായിരിക്കും.
SUMMARY: Deccan Cultural Society Onam Chandha
SUMMARY: Deccan Cultural Society Onam Chandha