ബെംഗളൂരു: തനിമ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ മാഗസിൻ ലിസ്റ്റിക്കിൾ 2 പ്രകാശനവും വായനയുടെ ഡിജിറ്റൽ യുഗം എന്ന വിഷയത്തിൽ സാഹിത്യ സംവാദവും ഞായറാഴ്ച വൈകിട്ട് 3:30 ന് കൊത്തനൂർ താവൂൻ റസ്റ്റാറന്റ് ഹാളിൽ നടക്കും.
വായനയുടെ ഡിജിറ്റൽ യുഗം സാഹിത്യസംവാദത്തിൽ നോവലിസ്റ്റും എഴുത്തുകാരനുമായ സുസ്മേഷ് ചന്ത്രോത്ത് മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
ലിസ്റ്റിക്കിൾ 2 ഓൺലൈൻ മാഗസിൻ പ്രകാശനം റൈറ്റേഴ്സ് ഫോറം പ്രസിഡണ്ട് സതീഷ് തോട്ടശ്ശരി എഴുത്തുകാരി ആനി വളളിക്കാപ്പനു നൽകി പ്രകാശനം ചെയ്യും
മീരാ നാരയണൻ, ബിലു സി നാരായണൻ, ബി.എസ്. ഉണ്ണികൃഷ്ണൻ, ടി എ. കലിസ്റ്റസ്, ശാന്തകുമാർ എലപ്പുളളി, ഡെന്നിസ് പോൾ, സുദേവ് പുത്തൻചിറ, കെ. വി. ഖാലിദ് തുടങ്ങിയവർ പങ്കെടുക്കും.
സംസ്കാരിക രംഗത്തെ പ്രമുഖർ സംവാദതിന്റെ ഭാഗമാകും. ഷമ്മാസ് ഓലിയത്ത്, ലൈബി മാത്യു എന്നിവർ നയിക്കുന്ന സംഗീതനിശയും അരങ്ങേറും.
SUMMARY: ‘Digital Age of Reading’; Thanima Debate today