ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം; ഏഴാം ക്ലാസുകാരന് മുതിർന്ന വിദ്യാർഥിയുടെ മർദനത്തിൽ ഗുരുതര പരുക്ക്

കോഴിക്കോട്: ഫുട്ബോള്‍ മത്സരം കാണുന്നതിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഏഴാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദനം. മര്‍ദനമേറ്റ ഏഴാം ക്ലാസുകാരന്‍ ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് നരിക്കുനിയിലെ സ്‌കൂളിലാണ് സംഭവം. ശ്വാസകോശത്തിന് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി നിലവില്‍ അത്യാസന്ന നിലയിലാണെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച സ്കൂൾ പരിസരത്ത് നടന്ന ഫുട്ബോൾ മത്സരം കാണുന്നതിനിടെയാണ് വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായത്. സ്റ്റുഡന്റ് ലീഡറായ ഒമ്പതാം ക്ലാസ് വിദ്യാർഥി മത്സരം കാണുന്നത് നിർത്തി ക്ലാസിലേക്ക് പോകാൻ ആവശ്യപ്പെട്ടപ്പോൾ ഏഴാം ക്ലാസുകാരൻ അവിടെത്തന്നെ നിന്നതാണ് പ്രകോപനത്തിന് കാരണമായത്. വിദ്യാര്‍ഥി കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

സംഭവത്തിന് ശേഷം വീട്ടിലെത്തിയ കുട്ടി രക്തം ഛര്‍ദിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. വീട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ മര്‍ദനമേറ്റ വിവരം കുട്ടി വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുടുംബം പൊലിസില്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും, കുട്ടി മര്‍ദനത്തിന് ഇരയാകുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് പരുക്കേറ്റ കുട്ടി.

SUMMARY: Dispute during a football match; seventh-grade student sustains serious injuries after being beaten by an older student.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ച്‌ അപകടം; നാലുപേര്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നാലുപേർ മരിച്ചു. ഷഹ്ദാര...

ജാർഖണ്ഡിൽ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കുട്ടികളടക്കം 13 മരണം

റാഞ്ചി: ജാര്‍ഖണ്ഡിലെ രാംഗഢില്‍ വാഹനാപകടത്തില്‍ തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. റാഞ്ചി-പട്‌ന ദേശീയപാതയില്‍ പൈങ്കിയിലായിരുന്നു...

ദില്ജിത് ദോസാഞ്ചിന്റെ സംഗീതപരിപാടി; തുമകൂരു റോഡിൽ ഗതാഗതക്കുരുക്കിന് സാധ്യത

ബെംഗളൂരു: പഞ്ചാബി ഗായകനും നടനുമായ ദില്ജിത് ദോസാഞ്ചിന്റെ സംഗീതപരിപാടിയോടനുബന്ധിച്ച് ഇന്ന് തുമകൂരു...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: വൈദ്യുതി ലൈനുകളിലെയും സബ്‌സ്റ്റേഷനുകളിലെയും അറ്റകുറ്റപ്പണികളും ത്രൈമാസ പരിശോധനകളും നടത്തുന്നതിനാൽ  ഞായറാഴ്ച...

വിവാഹസൽക്കാരം നടക്കുന്നതിനിടെ വരൻ കുഴഞ്ഞുവീണുമരിച്ചു

ക​​​​​തി​​​​​ഹാ​​​​​ർ (ബി​​​​​ഹാ​​​​​ർ): വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം നടന്ന വിരുന്നിനിടെ വരൻ...

ശ​​​ബ​​​രി​​​മ​​​ല, ക്രി​​​സ്മ​​​സ് സീസൺ; ട്രെയിനുകളിലെ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: ക്രിസ്മസ്, ശബരിമല തീർഥാടനം എന്നിവയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ...

മണ്ഡല പുനർനിർണയ ബിൽ; നിർണായക പാർലമെന്റ് സമ്മേളനം നാളെ

ന്യൂഡല്‍ഹി: നാളെ തുടങ്ങുന്ന നിർണായക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ...

ബെംഗളൂരുവിൽ 85ലധികം സ്പാകളിലും മസാജ് സെന്ററുകളിലും പോലീസ് പരിശോധന

ബെംഗളൂരു: നഗരത്തിന്റെ കിഴക്കൻ മേഖലകളിൽ പ്രവർത്തിക്കുന്ന 85ലധികം സ്പാകളിലും മസാജ് സെന്ററുകളിലും...

Related Articles

Popular Categories