തിരുവനന്തപുരം: മദ്യലഹരിയില്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയ ഡോക്ടടറെ രോഗികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായ ഡോക്ടര്‍ ജിത്തുവിനെതിരെയാണ് നാട്ടുകാര്‍ പരാതി നല്‍കിയത്.
മദ്യപിച്ച് ആശുപത്രിയിലെത്തിയത് ചോദ്യം ചെയ്ത രോഗികളുമായി ഇയാള്‍ തര്‍ക്കത്തിലായി. തുടര്‍ന്ന് രോഗികളും നാട്ടുകാരും ചേര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ വെള്ളറട പോലിസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തുകയും കേസെടുക്കുകയും ചെയ്തു. പിന്നാലെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
SUMMARY: Doctor intoxicated while practicing in hospital; Doctor in custody on patient complaint














