തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന് വിലയില്‍ ഇന്ന് 2040 രൂപയുടെ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 255 രൂപയാണ് താഴ്ന്നത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12215 രൂപയായി. ഒരു പവന് വാങ്ങാന്‍ 97720 രൂപ നല്‍കണം. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13679 രൂപയും 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10259 രൂപയുമാണ് ഇന്നത്തെ വില.
മാസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് സ്വര്‍ണവില ഒരു ലക്ഷത്തേക്കാള്‍ താഴെ എത്തിയത്. തുടര്‍ച്ചയായ കുറവ് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് വിലമാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
SUMMARY: Gold rate is decreased















