ബെംഗളൂരു: 38-ാമത് ഡിആർഡിഒ ഓണാഘോഷങ്ങൾക്ക് സിവി രാമൻ നഗർ ഡിആർഡിഒ
കമ്യൂണിറ്റി ഹാളിൽ നാളെ തുടക്കമാകും. വൈകുന്നേരം 5.30 ന് ഉദ്ഘാടന സമ്മേളനത്തിൽ ഡിആർഡിഒ ഓണം ചെയർമാൻ ഡോ. കെ അനിൽകുമാർ അധ്യക്ഷത വഹിക്കും. കവിയും മലയാള മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി പങ്കെടുക്കുന്നു. ഡിആർഡിഒ എസ്റ്റേറ്റ് മാനേജർ ഇന്ദു സി ആശംസ പ്രസംഗം നടത്തും. തുടർന്ന് മഞ്ചാടിക്കൂട്ടം അവതരിപ്പിക്കുന്ന ‘ഓണനിലാവ്’ കലാപരിപാടികൾ അരങ്ങേറും.
26 ന് രാവിലെ 8 ന് പൂക്കള മത്സരം, 11 മണിക്ക് ഓണസദ്യ എന്നിവ ഉണ്ടാകും. വൈകുന്നേരം 6 മുതൽ ബേക്കറി ജംഗ്ഷൻ ബാൻ്റും മൃദുല വാര്യരും അവതരിപ്പിക്കുന്ന സംഗീതനിശ ഉണ്ടായിരിക്കും.
SUMMARY: DRDO Onam celebrations begin tomorrow














