ബോഗോ: ഫിലിപ്പീന്‍സില്‍ വൻഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ദുരന്തത്തില്‍ 27 ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 10ഓടെയാണ് ഭൂകമ്പമുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു.. നാല് കെട്ടിടങ്ങളും ആറ് പാലങ്ങളും പൂർണമായി തകർന്നെന്ന് പ്രവിശ്യ അധികൃതർ അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കടിയിൽപെട്ടാണു മരണം.
❗️🇵🇭 – A powerful 7.0-magnitude earthquake struck approximately 106 km (66 miles) west-southwest of Sangay on Samar Island, in the Philippine Sea, at 1:59 p.m. local time (UTC 5:59 a.m.) on September 30, 2025.
The U.S. Geological Survey (USGS) reported the event as shallow at… pic.twitter.com/9xTvfrqV5a
— 🔥🗞The Informant (@theinformant_x) September 30, 2025
സെന്‍ട്രല്‍ ഫിലിപ്പീന്‍സിലെ സിറ്റി ഓഫ് ബോഗോ, സാന്‍ റെമിജിയോ, ടാബുലാന്‍, മെഡിലിന്‍ തുടങ്ങിയ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും ദുരന്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി നഗരങ്ങളില്‍ വൈദ്യുതി തടസപ്പെടുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
Strong #earthquake kills 20 people in a central Philippine region hit by a deadly storm just days ago #Bogo_City #Cebu @AP #Update https://t.co/xRUWquQbxy
📌An offshore earthquake of magnitude 6.9 collapsed walls of houses and buildings late Tuesday in a central Philippine… pic.twitter.com/0BEQGya9eC— ⚡️🌎 World News 🌐⚡️ (@ferozwala) October 1, 2025
നിലവില്‍ ഭൂകമ്പം നടന്നിരിക്കുന്ന പ്രദേശത്ത് നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ബോഗോ നഗരവും ദുരന്ത ബാധിത മേഖലയായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ബോഗോ നഗരത്തില്‍ മാത്രം 19 പേര്‍ മരിക്കുകയും 119 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
SUMMARY: Earthquake in the Philippines; 27 dead, buildings destroyed