ഇടുക്കി: ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ഗുരുതര പരുക്ക്. താളുകണ്ടംകുടി സ്വദേശി പി.കെ.സതീശനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാപ്പിക്കുരു പറിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ സതീശനെ ആന ചവിട്ട പരിക്കേൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ കാട്ടാനയെ തുരത്തിയശേഷം സതീശനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
SUMMARY: Elephant attack in Idukki; Elderly man seriously injured














