
ശ്രീനഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു സെെനികന് വീരമൃത്യു. ഹവീല്‍ദാർ ഗജേന്ദ്ര സിംഗാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് കിഷ്ത്വാറിലെ സിംഗ് പോര മേഖലയില്‍ സെെന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്.
ഈ മേഖലയില്‍ ജെയ്ഷേ ഭീകരരുടെ എട്ട് പേർ അടങ്ങുന്ന സംഘം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സെെന്യം അവിടെ എത്തിയത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
SUMMARY: Encounter with terrorists in Jammu and Kashmir; Soldier martyred














