Thursday, January 1, 2026
20.4 C
Bengaluru

യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എറണാകുളം: 29 വയസുള്ള യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്പാവൂർ ആശമന്നൂർ നടുപ്പറമ്പിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് മരിച്ചത്. കടബാധ്യതയാണ് യുവതി ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് റിപ്പോർട്ട്.

ചാന്ദിനി ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍നിന്ന് പണം വായ്പയെടുത്തിരുന്നു. ഇതിന്റെ ഗഡു ബുധനാഴ്ച അടക്കേണ്ടതായിരുന്നു. ഇതില്‍ കുടിശ്ശികയും ഉണ്ടായിരുന്നു. തുടര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ചിലര്‍ ബുധനാഴ്ച യുവതിയുടെ വീട്ടില്‍വന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്. എന്നാല്‍, വീട്ടുകാര്‍ ഇക്കാര്യം പോലീസിന് മൊഴിയായി നല്‍കിയിട്ടില്ല.

അതേസമയം, വായ്പയെടുത്തത് സംബന്ധിച്ചുള്ള കാര്യങ്ങളും ഫിനാന്‍സ് സ്ഥാപനത്തിലെ ചിലര്‍ വീട്ടിലെത്തിയെന്ന വിവരവും ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് കുറുപ്പംപടി പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

TAGS : ERANAKULAM | LADY | DEATH
SUMMARY : The woman hanged herself inside the house

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുകേസ്; ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ ലഭിച്ചതായി ഇഡിയുടെ കണ്ടെത്തൽ

കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ...

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; 12 പേർക്ക് പരുക്ക്, രണ്ടുപേരുടെ നിലഗുരുതരം

ഇടുക്കി: തൊടുപുഴ കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു....

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന് തുടക്കം

കാസറഗോഡ്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന്...

താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടിത്തം; പ്ലാന്റും കെട്ടിടവും പൂർണ്ണമായി കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ വൻ തീപിടിത്തം. എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിലാണ്...

ഹൊസ്പേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ പുതുവത്സരാഘോഷം 4 ന്

ബെംഗളൂരു: വിജയനഗര ഹൊസ്പേട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി കൾച്ചറൽ അസോസിയേഷൻ്റെ പുതുവത്സരാഘോഷം...

Topics

ചിത്രസന്തേ 4ന്

  ബെംഗളുരു: ചിത്രങ്ങളുടെ ഉത്സവമായ ചിത്രസന്തേ (ചിത്രചന്ത) നാലിന് കുമാരകൃപ റോഡിൽ നടക്കും....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണം

ബെംഗളുരു: ബാനസവാടി-ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 3, 4,5...

പിജി താമസ സ്ഥലത്ത് ഗ്യാസ് സിലിൻഡർ സ്ഫോടനം: യുവാവ് മരിച്ചു

ബെംഗളൂരു: പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു....

നന്ദി ഹിൽസിൽ പുതുവത്സര രാവിൽ സന്ദര്‍ശക വിലക്ക്

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി....

പുതുവത്സരാഘോഷം; ബെംഗളൂരുവില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ്‌...

കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ൽ; വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്ലാറ്റ് നല്‍കും, ജനുവരി ഒന്നു മുതൽ കൈമാറും

ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ...

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്...

യെലഹങ്ക പുനരധിവാസം; ലീഗ് നേതൃസംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട...

Related News

Popular Categories

You cannot copy content of this page