സൈക്ലിങ് മത്സരത്തിനിടെ മലയാളിതാരത്തെ ഇടിച്ചിട്ട കാർ 2 മാസമായിട്ടും കണ്ടെത്താനായില്ല

ബെംഗളൂരു : കർണാടകയില്‍ സൈക്ലിങ് മത്സരത്തിനിടെ മലയാളി യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാർ 2 മാസമായിട്ടും കണ്ടത്താനായില്ല. അങ്കമാലി സ്വദേശി റോണി ജോസിനെ ചിത്രദുർഗയിൽ വെച്ച് കഴിഞ്ഞ ഒക്ടോബർ 17 – നാണ് ചുവന്നനിറത്തിലുള്ള കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ വലതുകാൽ മുട്ടിന് ഗുരുതരമായി പരുക്കേറ്റ റോണി രണ്ടു മാസമായി ബെംഗളൂരു വൈറ്റ്ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചിത്രദുർഗ റൂറൽ പോലീസിൽ പരാതി കൊടുത്തിട്ടും കാർ കണ്ടെത്താൻ പോലീസ് താത്പര്യം കാട്ടുന്നില്ലെന്നാണ് റോണിയുടെ ആരോപണം.

കൊച്ചി ഇൻഫോ പാർക്കിലെ ഐ.ടി. കമ്പനി ജീവനക്കാരനായ റോണി ഹുബ്ബള്ളി സൈക്ലിങ് ക്ലബ് സംഘടിപ്പിച്ച 1,000 കിലോമീറ്റർ സൈക്ലിങ് മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ഹുബ്ബള്ളി- ദാവണഗെരെ- തുമകൂരു- മൈസൂരു ദേശീയ പാതയിലായിരുന്നു മത്സരം. ആകെ 11 പേരായിരുന്നു മത്സരാർഥികൾ. 17-ന് രാവിലെ ആറിന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 3.45-ഓടെ ചിത്രദുർഗയിലെത്തി. മേൽപ്പാലത്തിലെ പെഡസ്ട്രിയൻ പാതയിലൂടെ സഞ്ചരിച്ചപ്പോൾ പിന്നിൽനിന്ന് അതിവേഗമെത്തിയ കാർ റോണിയെ ഇടിച്ചിട്ടശേഷം കടന്നുപോകുകയായിരുന്നു. മൂന്ന് ലൈനുകളുള്ള പാതയിൽ വേഗതയിലെത്തിയ കാർ മുന്നിലുള്ള ലോറിയെ ഇടതുവശത്തുകൂടി മറികടക്കുന്നതിനിടെയാണ് തൻ്റെ സൈക്കളിനെ ഇടിച്ചതെന്ന് റോണി പറഞ്ഞു.

കാലിന് ഗുരുതരമായി പരുക്കേറ്റ റോണിയെ ആദ്യം ചിത്രദുർഗയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തിക്കുകയായിരുന്നു. 10 ലക്ഷം രൂപയോളം ചികിത്സക്കായി ഇതിനകം ചെലവഴിച്ചിട്ടും പരുക്കു പൂർണമായി ഭേദമായില്ല. ചലനശേഷി ലഭിക്കാൻ ഫിസിയോതെറാപ്പിയും ചെയ്യേണ്ടതുണ്ട്. ഇടിച്ച കാർ കണ്ടെത്താനാവത്തതിനാൽ ഇൻഷുറൻസ് തുക ലഭിച്ചില്ലെന്നും ചികിത്സതുടരുന്നതിന് നിലവില്‍ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെന്നും  റോണി പറഞ്ഞു. അമിത വേഗതയിലെത്തി തന്നെ ഇടിച്ചിട്ട കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ലഭിച്ചിട്ടും കണ്ടെത്താനുള്ള നടപടികൾ പോലീസ് കാര്യക്ഷമമായി നടത്തുന്നില്ലെന്നും റോണി പറഞ്ഞു. ചികിത്സാർത്ഥം ബെംഗളൂരുവിൽ തുടരുകയാണ് റോണി ജോസ്.
<br>
TAGS : ACCIDENT
SUMMARY : Even after 2 months, the car that hit the Malayalee player during the cycling race was not found

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍...

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി...

15 വർഷത്തെ കാത്തിരിപ്പിന് വിരാമം; ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് തുറക്കും

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് പൊതുജനങ്ങൾക്കായി ഔദ്യോഗികമായി...

റഷ്യന്‍ സൈനിക ചരക്കുവിമാനം സൈബീരിയയില്‍ തകര്‍ന്നുവീണു; 19 പേര്‍ക്ക് ദാരുണാന്ത്യം

മോസ്‌കോ: റഷ്യന്‍ സൈനിക ചരക്കു വിമാനം തകര്‍ന്നുവീണ് 19 പേര്‍ മരിച്ചു....

24 ലക്ഷം വസ്തു ഉടമകൾക്ക് ആശ്വാസം; ഇ-ഖാത രേഖകള്‍ വാട്ട്‌സ്ആപ്പ് വഴി സൗജന്യമായി നൽകാൻ ജിബിഎ

ബെംഗളൂരു: നഗരത്തിലെ ഏകദേശം 24 ലക്ഷം വസ്തു ഉടമകൾക്ക് വാട്സ്ആപ്പിലൂടെ സൗജന്യമായി...

ശബരിമല തീർഥാടനം: ഹൈദരാബാദില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ശബരിമല മകരവിളക്ക് തീർഥാടന കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ഹൈദരാബാദിൽ നിന്ന്...

കർണാടക ആർടിസി ശബരിമല സ്പെഷ്യൽ സർവീസ് 28 മുതല്‍

ബെംഗളൂരു: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് കർണാടക ആർടിസി ഏര്‍പ്പെടുത്തുന്ന ശബരിമല സ്പെഷ്യൽ...

കാറിനുള്ളിൽ വെടിയേറ്റ നിലയിൽ സ്ക്രാപ്പ് വ്യാപാരിയുടെ മൃതദേഹം

ബെംഗളൂരു: നഗരത്തിലെ മഞ്ചപ്പനഹള്ളി പാപ്പണ്ണ ലേഔട്ടിൽ കാറിനുള്ളിൽ സ്ക്രാപ്പ് വ്യാപാരിയെ വെടിയറ്റു...

Related Articles

Popular Categories