ബെംഗളൂരു: ചിക്കമഗളൂരുവിലെ ഹുയിഗെരെയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. സുബരായ ഗൗഡ (65) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. തോട്ടത്തിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുത വേലിയിൽ നിന്ന് കാട്ടാനയ്ക്കു ഷോക്കേറ്റു. വിരണ്ടോടിയ ആന മുന്നിൽപെട്ട ഗൗഡയെ ചവിട്ടി കൊല്ലുകയായിരുന്നു.
മരണത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ മേഖലയിൽ ഇന്ന് ബന്ദ് ആചരിച്ചു. കഴിഞ്ഞ ദിവസം മൈസൂരുവിലെ ബന്നൂരിൽ 24 വയസ്സുകാരി കാട്ടാന ആക്രമണത്തിൽ മരിച്ചിരുന്നു.
SUMMARY: Farmer killed in wild elephant attack in Chikkamangaluru.