രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ 

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ഫൈവ്‌സ്റ്റാർ ഹോട്ടലിൽ രണ്ട് പ്രായപൂർത്തിയാകാത്ത പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെംഗളൂരു നാഗവാര സ്വദേശിയായ എസ്.ജി. ഇമ്രാനെ(42)  ആണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മക്കളായ അഞ്ച് വയസ്സുകാരിയായ ഷെയ്ഖ് സെഹ്റയും പത്ത് വയസ്സുകാരിയായ ഷെയ്ഖ് സോയയുമാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച വൈകിട്ട് 7.30ഓടെയാണ് ഇമ്രാനും രണ്ട് മക്കളും ഹോട്ടലിലെ നാലാം നിലയിലെ മുറിയിൽ ചെക്ക് ഇൻ ചെയ്തത്. ദുബായിൽ നിന്ന് എത്തുന്ന ഒരാളെ സ്വീകരിക്കാനാണെന്ന് ഹോട്ടൽ ജീവനക്കാരോട് ഇയാൾ പറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ മുറി ഒഴിയുമെന്നും അറിയിച്ചിരുന്നു.എന്നാൽ തിങ്കളാഴ്ച ഉച്ചയോടെ ഇമ്രാൻ മുറിയിൽ നിന്ന് പുറത്തുവരാതിരുന്നതോടെ ഹോട്ടൽ ജീവനക്കാർ വാതിലിൽ മുട്ടി. ഉച്ചയ്ക്ക് 12.30ഓടെയും പിന്നീട് വൈകിട്ട് 4.30ഓടെയും വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വൈകിട്ട് 5.30ഓടെ ഹോട്ടൽ മാനേജർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.

മുറിയിലെ കിടക്കയ്ക്ക് സമീപം രണ്ട് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. ഇമ്രാനെ ഗുരുതര പരുക്കേറ്റ നിലയിലും കണ്ടെത്തി. തുടർന്ന് മൂന്നുപേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. ഇമ്രാൻ ചികിത്സയിൽ തുടരുകയാണ്. കഴുത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

സംഭവസ്ഥലത്ത് നിന്ന് ഒരു മരണക്കുറിപ്പും കണ്ടെത്തി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് താൻ ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമെന്ന് കുറിപ്പിൽ പറഞ്ഞിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത്. എന്നാൽ ഭാര്യക്കെതിരായ ആരോപണം യാഥാർഥ്യമാണോ, അതാണോ സംഭവത്തിന് പിന്നിലെ യഥാർഥ കാരണം തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
SUMMARY: Father attempts suicide by killing two daughters in five-star hotel in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശുചീകരണ യജ്ഞത്തിനിടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും മൃതദേഹം കണ്ടെത്തി; ബെംഗളൂരുവിൽ യുവതിയെ കൊന്ന് തള്ളിയ ഭർത്താവ് പിടിയിൽ

ബെംഗളൂരു: സാമ്പത്തിക തർക്കത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഒഡീഷ...

30 കോടിയുടെ തിരുവോണം ബമ്പർ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഇതാണാ ഭാഗ്യനമ്പർ

തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുത്തു. TL 360615 എന്ന നമ്പറിനാണ്...

മൈ ചർച്ച് ആശ്രയകേന്ദ്രം ഉദ്ഘാടനം നാളെ

ബെംഗളൂരു: മൈ ചർച്ചിന്റെ ആസ്ഥാന മന്ദിരം ആശ്രയകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട്...

പുകസ ഓൺലൈൻ സാഹിത്യ സംവാദം ഇന്ന്

ബെംഗളൂരു: പുരോഗമന കലാസാഹിത്യ സംഘം ബെംഗളൂരുവിന്റെ സാഹിത്യ സംവാദം ഇന്ന് വൈകിട്ട്...

ഇടുക്കിയിൽ വിനോദയാത്രയ്ക്കിടെ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഭാര്യയടക്കം മൂന്നുപേർക്ക് പരുക്ക്

ചെറുതോണി: ഇടുക്കി ജില്ലയിലെ ഏലപ്പാറക്കു സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക്...

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വ്യാജമദ്യദുരന്തം; 19 മരണം

കൊഹിമ: നാഗാലാൻഡിൽ വ്യാജമമദ്യം കുടിച്ച് 19 മരണം. മദ്യത്തിൽ വിഷം കലർന്നതാണ്...

വടകര എം.ഡി.എം.എ കേസ് പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പങ്കാളി, സംഭവം പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോൾ

വടകര: വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതിയായ കീര്‍ത്തനയ്ക്ക് കുത്തേറ്റു. ഇന്ന് രാവിലെ...

കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ; ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാനാകും, കെ.എസ്.എഫ്.ഡി.സി തലപ്പത്ത് പ്രേംകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങളുടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് സർക്കാർ. കവിയും...

Related Articles

Popular Categories