കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റില്‍. 40 ലക്ഷം രൂപ തട്ടിയ കേസില്‍ എറണാകുളം ടൗണ്‍ സൗത്ത് പോലീസാണ് ഷർഷാദിനെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശികളായ രണ്ടുപേരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. പെൻഡ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ 2023 ലാണ് പണം തട്ടിയത്.
വാർഷിക റിട്ടേണും ലാഭവും ഷെയറും നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കമ്പനി ഡയറക്ടർ ആയ ഷർഷാദ് ഒന്നാം പ്രതിയും സിഇഒ ആയ തമിഴ്നാട് സ്വദേശി ശരവണൻ രണ്ടാം പ്രതിയുമാണ്. ഓഗസ്റ്റിലാണ് സൗത്ത് പോലീസ് ഷര്‍ഷാദിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഷര്‍ഷാദിനെ രാത്രി കൊച്ചിയില്‍ എത്തിക്കും. ഷര്‍ഷാദ് ഡയറക്ടറായ കമ്പനിയില്‍ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്.
SUMMARY: Financial fraud case; Industrialist Muhammad Sharshad arrested


 
                                    









