ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ-ഡി.ബി.ടി.എയുടെ അഞ്ചാം വാർഷികവും ഡി.ബി.ടി.എ. പരിഭാഷാ പുരസ്കാര വിതരണവും ബെംഗളൂരുവിലെ നയന സഭാംഗണ, കന്നഡ ഭവനിൽ നടന്നു.
പരിപാടിയുടെ ഭാഗമായി നടന്ന പഞ്ചഭാഷാ കാവ്യവേദിയിൽ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, തുളു എന്നീ അഞ്ച് ദ്രാവിഡ ഭാഷകളിൽ നിന്നുള്ള 15 കവികൾ പങ്കെടുത്തു. തുടർന്ന് പരിഭാഷയെ ആസ്പദമാക്കിയ സാഹിത്യ സംവാദവും നടന്നു.
2026ലെ ഡി.ബി.ടി.എ തെലുങ്ക് പരിഭാഷാ പുരസ്കാരം തമിഴ് നോവലായ സുലുന്ധീയുടെ തെലുങ്ക് പരിഭാഷ നിർവഹിച്ച ബൊള്ളി രാമസ്വാമി രഘുപതിക്ക് സമ്മാനിച്ചു.
ഡോ. പുരുഷോത്തമ ബിളിമലെ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ. രാമനാഥ് മുഖ്യാതിഥിയായിരുന്നു. ഡി.ബി.ടി.എ ഉപദേഷ്ടാവ് ഡോ. നാ. ദാ. ഷെട്ടി, പ്രസിഡന്റ് ഡോ. സുഷമ ശങ്കർ, സെക്രട്ടറി കെ. പ്രഭാകരൻ എന്നിവർ സന്നിഹിതരായിരുന്നു. ട്രഷറർ പ്രൊ. രാകേഷ്. വി.എസ് സ്വാഗതവും വൈസ് പ്രസിഡൻ്റ് ഡോ. ബി.എസ്. ശിവകുമാർ. നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗം റെബിൻ രവീന്ദ്രൻ ആയിരുന്നു കോഡിനേറ്റർ.
ഡി.ബി.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനവും അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്നു. സംഘടനയുടെ പ്രവർത്തനങ്ങൾ, അംഗങ്ങളുടെ വിവരങ്ങൾ, പരിഭാഷാ പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ വിപുലമായി ലോകത്തെത്തിക്കുന്നതിനുള്ള പുതിയ വേദിയായിരിക്കും വെബ്സൈറ്റ് എന്ന് ഭാരവാഹികള്‍ പറഞ്ഞു.
SUMMARY: DBTA Anniversary
















