ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ് ബോട്ടാണ് കത്തിനശിച്ചത്. തൊഴിലാളികളെ രക്ഷപ്പെടുത്തി.
ഡിസംബർ 10 ന് പുലർച്ചെ 4.30 ന് ഏഴ് മത്സ്യത്തൊഴിലാളികളുമായി മംഗളൂരു തുറമുഖത്ത് നിന്ന് പുറപ്പെതായിരുന്നു ബോട്ട്. പുറം കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ, ബോട്ടിന്റെ എഞ്ചിൻ റൂമിൽ നിന്ന് പെട്ടെന്ന് തീ പടരുന്നത് മത്സ്യത്തൊഴിലാളികൾ കണ്ടു. തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് അതേ ഭാഗത്ത് ഉണ്ടായിരുന്ന മിസാൻ എന്ന മറ്റൊരു ബോട്ടിലേക്ക് മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. തീപ്പിടിച്ച ബോട്ട് പൂർണ്ണമായും മുങ്ങി നശിച്ചു.
സൂറത്ത്കലിനും കൗപ്പിനും ഇടയിലുള്ള ആഴക്കടലിൽ വെച്ചായിരുന്നു അപകടം. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ബോട്ടുടമ ഫാത്തിമ ഷാഫ മംഗളൂരു തീരദേശ സുരക്ഷാ പോലീസ് സ്റ്റേഷനിലും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറിലും നൽകിയ പരാതിയില്‍ പറയുന്നു.
SUMMARY: Fishing boat catches fire at sea; workers rescued














