കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 12 വയസ്സുകാരിയായ സിദ്ധു, കുട്ടിയുടെ രണ്ട് ബന്ധുക്കൾ, കാർ ഡ്രൈവർ യോഗേഷ്, നാഗരാജ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു.

ഗൗരി-ഗണേശ ഉത്സവങ്ങൾക്കായി പാവഗഡ താലൂക്കിലെ യെറ്റിനഹൽ സന്ദർശിച്ച ശേഷം ബെംഗളൂരു ജെപി നഗറിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. മധുഗിരിയിൽ നിന്ന് കൊരട്ടഗെരെയിലേക്ക് പോവുകയായിരുന്ന മറ്റൊരു കാറുമായാണ് ഇവർ സഞ്ചരിച്ച കാർ കൂട്ടിയിടിച്ചത്. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കാർ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസും നാട്ടുകാരും ചേർന്ന് കാരിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. പരുക്കേറ്റ എട്ടുവയസുകാരൻ ഉൾപ്പെടെ നാല് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മധുഗിരി പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Five killed, four injured in accident in Madhugiri

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അന്തരിച്ചു  

ബെംഗളൂരു: ആലപ്പുഴ ചെങ്ങന്നൂർ മാന്നാർ സ്വദേശി പി.ബി. വിജയകുമാർ (70) ബെംഗളൂരുവിൽ...

നാളെ മുതല്‍ വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ രാത്രി മുതല്‍ വൈദ്യുതി നിയന്ത്രണത്തിന്...

ധർമസ്ഥല വിദ്യാർഥിനിയുടെ കൊലപാതകം; ചേതൻ സിംഗ് റാത്തോഡിനെ പുതിയ എസ്‌ഐടി തലവനായി നിയമിച്ചു

ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയ്ക്ക് സമീപം 17 വയസ്സുകാരിയായ വിദ്യാർഥിനി സൗജന്യ ക്രൂരമായി...

ആൻഡമാൻ കടലിൽ ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെ പത്തനംതിട്ട, കോട്ടയം,...

ഹോർമുസിൽ 27 ഇന്ത്യക്കാരുമായി പോയ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ലിംപറ്റ് മൈൻ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിനു നേരെ ആക്രമണം....

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; 50-ലധികം പ്രദേശങ്ങളെ ബാധിക്കും

ബെംഗളൂരു: വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് ബെംഗളൂരുവിലെ 50-ലധികം പ്രദേശങ്ങളിൽ...

പടിഞ്ഞാറൻ ബെംഗളൂരുവിൽ പുള്ളിപുലിയുടെ സാന്നിധ്യം; രാത്രി റോഡ് മുറിച്ചുകടക്കുന്ന ദൃശ്യം വൈറൽ

ബെംഗളൂരു: നഗരത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ വന്യജീവികളുടെ സാന്നിധ്യം വീണ്ടും ചർച്ചയാകുന്നു. പടിഞ്ഞാറൻ...

വിഷ്ണുവർധനും ബി. സരോജാദേവിക്കും മരണാനന്തര ബഹുമതിയായി കർണാടക രത്ന

ബെംഗളൂരു: കന്നഡ സിനിമയുടെ ചരിത്രത്തിൽ നിർണായക സ്ഥാനം നേടിയ രണ്ട് അതുല്യ...

Related Articles

Popular Categories