കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്.പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഉടന്‍ തന്നെ കൂത്താട്ടുകുളം ദേവമാത ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കൂത്താട്ടുകുളം ദേവ മാത ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 6 ദിവസം മുമ്പാണ് ഇദ്ദേഹം കൂത്താട്ടുകുളത്ത് എത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
കൂത്താട്ടുകുളത്തെ ആയുര്‍വേദ ചികിത്സാകേന്ദ്രമായ ശ്രീധരീയത്തില്‍ മകളോടൊപ്പമാണ് ഒഡിംഗ എത്തിയത്. പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട മകള്‍ റോസ്‌മേരി ഒഡിംഗയ്ക്ക് ശ്രീധരീയത്തിലെ ചികിത്സയെ തുടര്‍ന്ന് കാഴ്ച തിരിച്ച് കിട്ടുകയും ഇക്കാര്യം പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
2020-ലാണ് റോസ്മേരി ശ്രീധരീയത്തില്‍ ആദ്യമായി ചികിത്സയ്‌ക്കെത്തിയത്. ചീഫ് ഫിസിഷ്യന്‍ ഡോ. നാരായണന്‍ നമ്പൂതിരി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകാന്ത് നമ്പൂതിരി, ഡോ. ശ്രീകല, ഡോ. അഞ്ജലി ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
ഇഡ ഒഡിംഗയാണ് ഭാര്യ. റോസ് മേരിയെ കൂടാതെ ഫിഡല്‍, റെയ്‌ല ജൂനിയര്‍, വിന്നി എന്നീ മൂന്ന് മക്കള്‍ കൂടിയുണ്ട്.
SUMMARY: Former Kenyan Prime Minister Raila Odinga passes away in Koothattukulam