ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 30000 രൂപ കൈക്കൂലി; മുൻ റവന്യൂ ഇൻസ്പെക്ടര്‍ക്ക് 7 വര്‍ഷം തടവും പിഴയും ശിക്ഷ

പന്തളം: പന്തളം സ്വദേശിയില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ മുൻ റവന്യൂ ഇൻസ്പെക്ടർക്ക് ശിക്ഷ വിധിച്ച്‌ കോടതി. ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നല്‍കുന്നതിന് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ട മുൻസിപ്പാലിറ്റി മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ആണ് കോടതി വിധിച്ചത്. പത്തനംതിട്ട പന്തളം മുനിസിപ്പാലിറ്റി മുൻ റവന്യു ഇൻസ്പെക്ടറും പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയുമായ റെജി ജോർജിനെയാണ് കോടതി ശിക്ഷിച്ചത്.

കൊല്ലം വിജിലൻസ് കോടതി ജഡ്ജ് മോഹിത് സിഎസിന്റേതാണ് ശിക്ഷ വിധി. Cc-18/25(VC-03/17/PtA) U/s 7 of PC ആക്‌ട് പ്രകാരം 3 വർഷവും 10,000 രൂപയും, Sce 13(1)d r/w 13(2) പ്രകാരം 4 വർഷവും 10,000 പിഴയും ഉള്‍പ്പടെ ആകെ 7 വർഷം സാധാരണ തടവിനും 20,000രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നാണ് കോടതി ഉത്തരവ്.

2017നായിരുന്നു കേസിനാസ്പദമായ സംഭവം. പന്തളം സ്വദേശിയായ പരാതിക്കാരന് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് റെജി 2000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. പരാതിക്കാരൻ തനിക്ക് ലഭിച്ച കുടുംബ സ്വത്തില്‍ നിലനിന്നിരുന്ന വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് പന്തളം മുനിസിപ്പാലിറ്റിയില്‍ അപേക്ഷ സമർപ്പിച്ചിരുന്നു. ഓണർഷിപ്പ് മാറ്റി പരാതിക്കാരന്റെ പേരില്‍ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 30,000 രൂപ കൈക്കൂലി നല്‍കണമെന്ന് റവന്യു ഇൻസ്പെക്ടറായ റെജി ജോർജ് ആവശ്യപ്പെട്ടിരുന്നു.

പരാതിക്കാരനില്‍ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് റെജിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച ഈ കേസിലാണ് പ്രതിയായ റെജി ജോർജിനെ കൊല്ലം വിജിലൻസ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. വിജിലൻസ്‌ പത്തനംതിട്ട യൂണിറ്റ് മുൻ ഡി.വൈ.എസ്.പിയായ പിഡി ശശി ആണ് കേസിന്റെ അന്വേഷണം പൂർത്തികരിച്ച്‌ കുറ്റപത്രം സമർപ്പിച്ചത്.

SUMMARY: Former revenue inspector sentenced to 7 years in prison and fine for accepting Rs 30,000 bribe for issuing ownership certificate

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോണ്‍ഗ്രസ് നേതാവ് ഹിദുര്‍ മുഹമ്മദ് അന്തരിച്ചു

കൊച്ചി: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മുതിർന്ന കോണ്‍ഗ്രസ് നേതാവ്...

വൈദ്യുതി പ്രതിസന്ധിയില്‍ കേരളത്തിന് ഹിമാചലിന്റെ സഹായം: 250 മെഗാവാട്ട് വൈദ്യുതി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് കെ സി വേണുഗോപാല്‍ എം...

സിജെപി സമരത്തിനിടെ ആക്രമണം: തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകൻ സ്വതന്ത്ര ഭരദ്വാജിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: സിജെപി (CJP) സമരത്തിനിടെ വിദ്യാർഥിനിയുടെ പിതാവിനെ ക്രൂരമായി മർദിച്ചെന്ന കേസില്‍...

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

കോട്ടയം: നാടൻ മത്സ്യബന്ധന രീതികളെക്കുറിച്ചുള്ള വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ തംബുരു (36)യെ...

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി: പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചപ്പോള്‍ കണ്ണൂരില്‍ നിന്ന് പി. ജയരാജന്‍,...

മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ വീട്ടില്‍ കവര്‍ച്ച; മോഷണം പോയത് 50,000 രൂപയുടെ ഇലക്‌ട്രിക് വയറുകള്‍

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിർമാണത്തിലിരുന്ന വീട്ടില്‍ മോഷണം. വീടിന്‍റെ...

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ് നിലനില്‍ക്കുമെന്നും കേസിലെ വിചാരണ നടപടികള്‍...

ന്യൂയോര്‍ക്കില്‍ റെയില്‍വേ ട്രാക്കിലിരുന്ന ഇന്ത്യന്‍ വംശജയും സുഹൃത്തും ട്രെയിന്‍ തട്ടി മരിച്ചു

വാഷിംഗ്ടണ്‍: ന്യൂയോർക്കിലെ സബ്‌വേ പാളത്തില്‍ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിക്കും...

Related Articles

Popular Categories