ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം 12ന് വൈകിട്ട് 5 30ന് പാലസ് റോഡിലെ നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആര്‍ട്ടില്‍ (എൻജിഎംഎ) നടക്കും. ചലച്ചിത്രപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ചർച്ചയും ഉണ്ടാകും.
സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള കാലഘട്ടങ്ങളിലെ ഒരു ബ്രാഹ്മണ കുടുംബത്തിന്റെ കഥ പറയുന്ന തായി സാഹേബ 1997-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിനു പുറമേ പ്രത്യേക ജൂറി അവാർഡ് (നടി ജയമാല), മികച്ച വസ്ത്രാലങ്കാരം, മികച്ച കലാസംവിധാനം എന്നീ വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങളും കര്‍ണാടക ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
SUMMARY: Girish Kasaravalli’s Thai Saheba-Kannada film exhibition














