തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 72080 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കുറഞ്ഞ് 9010 രൂപയായി. 18 കാരറ്റിന് ഒരു ഗ്രാമിന് 7,372 രൂപയും പവന് 58,976 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 120 രൂപയും കിലോഗ്രാമിന് 1,20,000 രൂപയുമാണ്.
കഴിഞ്ഞ ദിവസം ഗ്രാമിന് 9060 രൂപയായിരുന്നു വില. സ്വർണ വില സർവകാല റെക്കോഡിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ഇന്നത്തെ നേരിയ കുറവ് ആഭരണ പ്രേമികൾക്ക് ആശ്വാസമായിരിക്കുകയാണ്. ജൂലൈ മാസം ആരംഭിച്ചത് മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയായിരുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
SUMMARY: Gold prices fall; Pawan down by at least Rs 400