കർണാടകയിൽ മെയ്‌ 19 വരെ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുമായി മെയ് 19 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മേയ് മാസത്തിൽ ഇതുവരെ 45.9 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചത്. മാസാവസാനത്തോടെ ശരാശരി 128.7 മില്ലിമീറ്റർ മഴ നഗരത്തിൽ ലഭിക്കുമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു. മേയ് 16 വരെ കർണാടക തീരത്തും തെക്കൻ കർണാടകയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കനത്ത മഴ കാരണം ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ലാൻഡ് ചെയ്യേണ്ട 17 വിമാനങ്ങൾ കഴിഞ്ഞ ദിവസം ചെന്നൈയിലേക്ക് തിരിച്ചുവിട്ടിരുന്നു. മെയ് 12ന് പെയ്ത മഴയെത്തുടർന്ന് 11 വിമാനങ്ങൾ ബെംഗളൂരുവിൽ നിന്ന് തിരിച്ചുവിട്ടു. മെയ് 6ന് എട്ട് വിമാനങ്ങളും ചെന്നൈയിലേക്ക് തിരിച്ചുവിട്ടു. മെയ് 6 മുതൽ 12 വരെ ബെംഗളൂരുവിൽ 100ഓളം മരങ്ങൾ കടപുഴകി വീണതായി ബിബിഎംപി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here