ചെന്നൈ: തമിഴ്നാട്ടിൽ ശക്തമായ മഴ മുന്നറിയിപ്പ്. ഇന്നും നാളെയുമായി കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് പുതുക്കോട്ട, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിലും പുതുച്ചേരിയിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ആറ് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പടെ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. 30ന് ചെന്നൈ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
SUMMARY: Heavy rain warning in Tamil Nadu; Red alert in 4 districts













