കൊച്ചി: നവകേരള സര്‍വ്വേയില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി. നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി. പരിപാടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബജറ്റ് അലോക്കേഷനോ ധനകാര്യ അനുമതിയോ ഇല്ലെന്ന് കോടതിയ്ക്ക് വ്യക്തമായി. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് നല്‍കിയ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്.
സിപിഐഎമ്മിനും എല്‍ഡിഎഫിനും കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങള്‍, വികസനം തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങളില്‍ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സർവ്വേ എന്ന പേരില്‍ ഒരു പരിപാടി നടത്താൻ തീരുമാനിച്ചത്.
ഈ സർവേക്ക് വേണ്ടി നിരവധിയായ പ്രവർത്തകരെ ഒരു പോർട്ടല്‍ വഴി കണ്ടെത്തുകയും ചെയ്തു. ശേഷം, വീടുകള്‍ കയറി പരിപാടി നടത്തുകയും ചെയ്തു. സിപിഎം പ്രവർത്തകരെ ഉപയോഗിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹർജിക്കാർ കോടതിയില്‍ പറഞ്ഞത്.
SUMMARY: High Court cancels the New Kerala survey















