ബെംഗളൂരു: കബ്ബൻ പാർക്ക് ബാലഭവൻ സൊസൈറ്റി സംഘടിപ്പിക്കുന്ന വിദ്യാർഥികൾക്കായുള്ള അവധിക്കാല ക്യാംപ് ഏപ്രിൽ 10 മുതൽ മേയ് 15 വരെ നടക്കും. കബ്ബൺ പാർക്ക് ബാലഭവനിലാണ് ക്യാംപ് നടക്കുന്നത്. പെയ്ന്റിങ്, കരകൗശല നിർമാണം, നാടകം, ക്ലേ മോഡലിങ്, കരാട്ടെ, യോഗ, നൃത്തം, തബല, പരമ്പരാഗത കായിക വിനോദങ്ങൾ എന്നിവയിലാണു പരിശീലനം.
1000 രൂപയാണ് ഫീസ്. അതേസമയം സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് 50% ഇളവ് ലഭിക്കും, ഭിന്നശേഷിക്കാര്‍, പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികൾ എന്നിവര്‍ക്ക് സൗജന്യ പ്രവേശനം ലഭിക്കും. റജിസ്ട്രേഷന് ഫോൺ: 080 22864189.
SUMMARY: Holiday camp for students at Cubbon Park Balabhavan















