ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും സ്ഥാപനങ്ങളിലും വ്യാഴാഴ്ച ലോകായുക്ത ഉദ്യോഗസ്ഥർ ഒരേസമയം റെയ്ഡ് നടത്തി. യെലഹങ്കയിലെ സിംഗനായകനഹള്ളി റൈത സേവാ സഹകരണ സൊസൈറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ ശശിധറിന്റെയും ഹെബ്ബാളിലെ വെറ്ററിനറി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ എച്ച് സി ഇന്ദ്രേഷിന്റെയും വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരുടെ സ്വത്ത് രേഖകളും സാമ്പത്തിക രേഖകളും ഉദ്യോഗസ്ഥർ പരിശോധിച്ചു.
ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള ആരോപണങ്ങളെ തുടർന്നാണ് ഒന്നിലധികം സംഘങ്ങൾ ഇവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതെന്ന് ലോകായുക്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
SUMMARY : Illegal wealth acquisition; Lokayukta raids houses of government officials in Bengaluru















