ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ പാതകളില്‍ കൂടുതൽ മെട്രോ ട്രെയിനുകൾ എത്തുന്നു. മേയ്-ജൂണ്‍ മാസത്തോടെ 3 ട്രെയിനുകൾ വീതം ഇരു പാതകളിലുമായി പുതുതായി സർവീസ് തുടങ്ങും.
വൈറ്റ്ഫീൽഡ് മുതല്‍ ചല്ലഘട്ട വരെയാണ് പർപ്പിൾ ലൈന്‍. ഗ്രീൻ ലൈന്‍ മാധവാര മുതല്‍ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെയാണ്. ഇരു ലൈനുകളിലും വന്‍ തിരക്കാണ് സാധാരണ അനുഭവപ്പെടാറ്. പർപ്പിൾ, ഗ്രീൻ ലൈനുകളിൽ നിലവില്‍ 57 ട്രെയിനുകളുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം അധികമാണ്. കൂടുതൽ മെട്രോ ട്രെയിനുകൾ എത്തുന്നത് യാത്രക്കാർക്ക് ആശ്വാസമാകും.
ഒരു ട്രെയിന്‍ സെറ്റ് കൊൽക്കത്തയിലെ നിർമാണ സ്ഥലത്തു നിന്നു ബെംഗളൂരുവിലേക്ക് അയച്ചിട്ടുണ്ട്. ഈ മാസം അവസാനം കോച്ചുകൾ പീനിയ ഡിപ്പോയിലെത്തും. തുടര്‍ന്നു പരീക്ഷണ ഓട്ടത്തിനു ശേഷം സർവീസ് തുടങ്ങും.
SUMMARY: Interval time will decrease; More trains on Metro Purple, Green lines















