സിഡ്നി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ വസതിക്ക് നേരെ ബോംബ് ഭീഷണി. കാൻബറയിലെ ഔദ്യോഗിക വസതിയായ ദ ലോഡ്ജിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതേ തുടർന്ന് ആന്റണി ആൽബനീസിനെ വസതിയിൽ നിന്ന് ഒഴിപ്പിച്ചു.
ചൊവാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് പ്രധാനമന്ത്രിയെ മാറ്റി വസതിയിൽ പരിശോധന നടത്തിയത്. രാത്രി 9 മണിക്ക് ശേഷം ആന്റണി ആൽബനീസിന് മടങ്ങിയെത്താൻ അനുമതി നൽകി.
പരിശോധനയ്ക്കു ശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് പറഞ്ഞു. നിലവിൽ സമൂഹത്തിനോ പൊതുസുരക്ഷയ്ക്കോ ഒരു ഭീഷണിയുമില്ലെന്നും പൊലീസ് അറിയിച്ചു. ആൽബനീസും നിരവധി ഫെഡറൽ എംപിമാരും സമീപ മാസങ്ങളിൽ ഭീഷണികൾ നേരിട്ടിരുന്നു. പിന്നാലെ ആന്റണി ആൽബനീസ് ഉൾപ്പെടുന്ന പൊതുപരിപാടികളിൽ സുരക്ഷ വർധിപ്പിച്ചിരുന്നു.
SUMMARY: Bomb threat: Australian PM evacuated from official residence















