ഐ.പി.എൽ 2026; റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയത്തുടക്കം

ബെംഗളൂരു: ഐപിഎല്ലില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാര്‍ തകര്‍ത്തത്. 202 റണ്‍സ് വിജയലക്ഷ്യം 26 പന്ത് ബാക്കിനില്‍ക്കെ മറികടന്നു.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആതിഥേയർക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് താളം വീണ്ടെടുത്ത് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 201 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിങിനിറങ്ങിയ ബെംഗളൂരു 15.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്നു.  പുറത്താക്കാതെ 69 റണ്‍സ് എടുത്ത വിരാട് കോലി ടോപ് സ്‌കോറര്‍.

26 പന്തിൽ 61 റൺസെടുത്ത ദേവ്ദത്ത് പടിക്കലും കോഹ്ലിക്ക് മികച്ച പിന്തുണ നൽകി. 38 പന്തിൽ 80 റൺസടിച്ച ഇൻചാർജ് ക്യാപ്റ്റൻ ഇഷാൻ കിഷന്‍റെയും 18 പന്തിൽ 43 റൺസ് നേടിയ അനികേത് വർമയുടെയും കരുത്തിലാണ് ഹൈദരാബാദ് 200 കടന്നത്. പാളിയ തുടക്കമായിരുന്നു ഹൈദരാബാദിന്‍റേത്. മൂന്ന് ഓവർ പൂർത്തിയാകവെ വെടിക്കെട്ട് ഓപണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡും കൂടാരം കയറിയത് ഹൈദരാബാദിന് തിരിച്ചടിയായി. എട്ട് പന്തിൽ ഏഴ് റൺസെടുത്ത അഭിഷേകിനെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ചു പേസർ ജേക്കബ് ടഫി. ആറാം പന്തിൽ ഹെഡും വീണു. ഒമ്പത് പന്തിൽ 11 റൺസിൽ നിൽക്കെ ഓപണറെ ഫിൽ സാൾട്ട് പിടിച്ചു. മൂന്ന് ഓവറിൽ സ്കോർ രണ്ട് വിക്കറ്റിന് 26 റൺസ്. തട്ടിമുട്ടി നിന്ന നിതീഷ് കുമാർ റെഡ്ഡിയെ അഞ്ചാം ഓവറിൽ ടഫി തന്നെ പറഞ്ഞുവിട്ടു. അഭിനന്ദൻ സിങ്ങിനായിരുന്നു ക്യാച്ച്. സ്കോർ ബോർഡിൽ അപ്പോൾ 29. ഇഷാൻ-ഹെൻറിച് ക്ലാസൻ നാലാം വിക്കറ്റ് സഖ്യമാണ് സൺറൈസേഴ്സിനെ കരകയറ്റിയത്. 27 പന്തിൽ ഇഷാൻ അർധ ശതകം പൂർത്തിയാക്കി. 12ാം ഓവറിൽ ഹൈദരാബാദ് മൂന്നക്കം തൊട്ടു. 22 പന്തിൽ 31 റൺസ് നേടിയ ക്ലാസനെ റൊമാരിയോ ഷെപ്പേർഡ് 14ാം ഓവറിൽ സാൾട്ടിനെ ഏൽപിച്ചു. 126ലാണ് നാലാം വിക്കറ്റ് വീഴുന്നത്. സുയാഷ് ശർമയുടെ ഓവറിൽ സലിൽ അറോറയെ (9) മലയാളി ഫീൽഡർ ദേവ്ദത്ത് പടിക്കൽ പിടികൂടി. സെഞ്ച്വറിയിലേക്ക് നീങ്ങിയ ഇഷാന്റെ ഇന്നിങ്സിന് 16ാം ഓവറിൽ അന്ത്യമായി.ബൗണ്ടറി ലൈനിൽ സാൾട്ടിന്റെ സാഹസിക ക്യാച്ച്. എട്ട് ഫോറും അഞ്ച് സിക്സുമടങ്ങിയ പ്രകടനത്തിന് അഭിനന്ദൻ സിങ്ങാണ് ഫുൾ സ്റ്റോപ്പിട്ടത്. ഹർഷ് ദുബെ (3) ദേവ്ദത്തിന് മറ്റൊരു ക്യാച്ചും ഷെപ്പേർഡിന് രണ്ടാം വിക്കറ്റും സമ്മാനിച്ചു. ഹർഷൽ പട്ടേലിനെ (0) ഭുവനേശ്വർ കുമാറും മടക്കി. ദേവ്ദത്തിന് മൂന്നാം ക്യാച്ച്. ഒരു തലക്കൽ ആഞ്ഞടിച്ച് സ്കോറുയർത്തിയ അനികേത് 19ം ഓവറിലാണ് പുറത്തായത്. ഷെപ്പേർഡിന്റെ പന്തിൽ വിരാട് കോഹ്‌ലിക്ക് ക്യാച്ച്. ഡഫിയും ഷെപ്പേർഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ബെംഗളൂരിവിന് രണ്ടാം ഓവറിലെ ആദ്യപന്തിൽ തന്നെ ഫിൽ സാൾട്ടിന്‍റെ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ കോഹ്ലി – പടിക്കൽ സഖ്യം ടീമിനായി ആഞ്ഞടിച്ചു. ഒൻപതാം ഓവറിൽ പടിക്കൽ ഔട്ടാകുമ്പോൾ ടീമിന്‍റെ സ്കോർ 100 കടന്നിരുന്നു. പിന്നാലെയെത്തിയ രജത് പടിതാറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 12 പന്തിൽ 31 റൺസെടുത്ത ക്യാപ്റ്റൻ ബെംഗളൂരുവിന്‍റെ വിജയം വേഗത്തിലാക്കി. പടിതാറിന് ശേഷം ക്രീസിലെത്തിയ ജിതേഷ് ശർമ ആദ്യ പന്തിൽ തന്നെ പുറത്തായങ്കിലും പിന്നാലെയെത്തിയ ടിം ഡേവിഡിനെ കൂട്ടുപിടിച്ച് കോഹ്ലി കളി പൂർത്തിയാക്കി.

അതേസമയം നായകൻ ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനമാണ് ഓറഞ്ച് ആർമിക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്. 38 പന്തിൽ 80 റൺസ് നേടിയാണ് ഇഷാൻ തിളങ്ങിയത്. എട്ട് ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതാണ് ഹൈദരാബാദ് ക്യാപ്റ്റന്റെ ഇന്നിംഗ്സ്. അനികേത് വർമ്മ18 പന്തിൽ മൂന്ന് ഫോറുകളും നാല് സിക്‌സും അടക്കം 43 റൺസാണ് താരം നേടിയത്. ഹെൻറിച്ച് ക്ലാസൻ 22 പന്തിൽ 31 റൺസും സ്വന്തമാക്കി.
SUMMARY: IPL 2026; Royal Challengers Bangalore secure victory

Hot this week

കൊച്ചി – ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണ പറക്കല്‍ വിജയം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) കേന്ദ്രീകരിച്ച്‌ ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ പരീക്ഷണ...

തിരുവനന്തപുരം സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച്‌ അപകടം; രണ്ട് തൊഴിലാളികള്‍ക്ക് പരുക്ക്

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് എസി അറ്റകുറ്റപ്പണിക്കിടെയുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട്...

പൂനൈയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

പൂനെ: മഹാരാഷ്‌ട്രയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം ബുധനാഴ്ച വീണ്ടും വിമാനാപകടം. റെഡ്‌ബേര്‍ഡ്...

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണക്കോടതി വിധിക്കെതിരെ അതിജീവിത ഹൈക്കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപ് അടക്കമുള്ള പ്രധാന പ്രതികളെ...

വിശ്വാസ വോട്ടെടുപ്പില്‍ തരംഗമായി വിജയ്; 144 വോട്ടുകളുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിച്ചു

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ നടന്ന നിര്‍ണ്ണായകമായ വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി സി....

കാട് വെട്ടിത്തെളിക്കുമ്പോള്‍ മണ്‍പുറ്റില്‍ കൂട് കൂട്ടിയ കടന്നലുകള്‍ കുത്തി; അധ്യാപകന് ദാരുണാന്ത്യം

കാസറഗോഡ്: കാസറഗോട്ടെ ബളാന്തോട് ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കടന്നല്‍...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 85.20% വിജയം

ന്യൂഡല്‍ഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 2026-ലെ പന്ത്രണ്ടാം...

അധ്യായം 13 📖 മാമ്പഴക്കാലം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ സ്വാതന്ത്യ്രത്തിമിർപ്പിൻ്റെ...

Related Articles

Popular Categories