ഡല്‍ഹി: ഇറാനില്‍ സംഘർഷം നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാർക്ക് നിർദേശം നല്‍കി വിദേശകാര്യ മന്ത്രാലയം. ഇറാനിലുള്ളവർ പ്രതിഷേധ ഇടങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശത്തില്‍ പറഞ്ഞു.
അതേസമയം, ഇറാനിലെ പരമാധികാര ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവർക്ക് വേഗത്തിലുള്ള വിചാരണയും വധശിക്ഷയും നടപ്പിലാക്കുമെന്ന് ജുഡീഷ്യല്‍ മേധാവി ഘോലാംഹൊസൈൻ മൊഹ്‌സെനി അറിയിച്ചു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പങ്കിട്ട വീഡിയോയിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്.
പ്രതിഷേധകര്‍ക്കെതിരെ വധശിക്ഷ നടപ്പിലാക്കിയാല്‍ നടപടിയെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചിരുന്നു. എല്ലാ ചർച്ചകളും അവസാനിപ്പിക്കുകയാണെന്നും ഇനി അടുത്ത ഘട്ടം പ്രവർത്തിക്കുമെന്നും മുന്നറിയിപ്പും നല്‍കി. ഇത് അവഗണിച്ചാണ് ഇറാൻ ജുഡീഷ്യല്‍ മേധാവി സ്റ്റേറ്റ് ടെലിവിഷനില്‍ പ്രഖ്യാപനം നടത്തിയത്.
SUMMARY: Iran conflict: Ministry of External Affairs issues alert to Indians














