ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലിന്‌ നേരെ ആക്രമണം; 101 പേരെ കാണാനില്ല

കൊളംബോ: മധ്യേഷ്യയില്‍ യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെ, ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് വെച്ച്‌ ഇറാന്‍ നാവികസേനയുടെ ‘ഐറിസ് ഡെന’ എന്ന യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം. ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്തുള്ള ഗാലെ തീരത്തിന് സമീപം നടന്ന ഈ ആക്രമണത്തില്‍ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി.

തെക്കൻ ശ്രീലങ്കയിലെ ഗാലെ തീരത്തുവെച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 180 നാവികരില്‍ 101 പേരെ കാണാതായതായും, 78 പേരെ ശ്രീലങ്കന്‍ സേന രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പാർലമെന്റിനെ അറിയിച്ചു. 32 നാവികർക്ക് ഗുരുതര പരിക്കാണുള്ളത്. പരുക്കേറ്റവരെ ഗാലെയിലെ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി പരിസരത്തും ഗാലെയിലെ സൗത്ത് നേവല്‍ ഹെഡ്ക്വാർട്ടേഴ്സിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ബുധനാഴ്ച ശ്രീലങ്കന്‍ സമുദ്രപരിധിയില്‍ വെച്ചായിരുന്നു സംഭവം. കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ സൈന്യം വന്‍തോതിലുള്ള തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. ഇറാനിയന്‍ കപ്പലില്‍ നിന്നുള്ള അടിയന്തര സന്ദേശം ലഭിച്ചയുടന്‍ ശ്രീലങ്കന്‍ നാവികസേന രക്ഷാദൗത്യം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം, ആക്രമണം നടന്ന ഉടന്‍ കപ്പല്‍ മുങ്ങുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ ഈ ആക്രമണം ഒരു യുഎസ് അന്തര്‍വാഹിനിയാണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

SUMMARY: Iranian ship attacked off Sri Lankan coast; 101 missing

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വന്ദേമാതരത്തെ അവഹേളിക്കുന്നത് ക്രിമിനല്‍ കുറ്റം; ബില്‍ രാജ്യസഭ പാസാക്കി

ഡല്‍ഹി: ദേശീയ ഗാനമായ 'ജനഗണ മന'യ്ക്ക് നിലവിലുള്ളതിന് സമാനമായി ദേശീയ ഗീതമായ...

എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറന്റുകള്‍ക്ക് സ്റ്റേ

ന്യൂഡൽഹി: എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകള്‍ ഡല്‍ഹി...

വി ആര്‍ സുധീര്‍ കൊച്ചി കോര്‍പറേഷൻ ഡെപ്യൂട്ടി മേയറായി

കൊച്ചി: വി.ആർ സുധീർ കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ ആയി സത്യപ്രതിജ്ഞ...

കല്‍ക്കരി കുംഭകോണം; മൻമോഹൻ സിങ്ങിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ്

ഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരായ കല്‍ക്കരി കുംഭകോണക്കേസ് അവസാനിപ്പിച്ച്‌...

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കടുത്ത ശിക്ഷ; പരീക്ഷാ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ഡല്‍ഹി: പരീക്ഷാ തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനുള്ള പൊതുപരീക്ഷാ തട്ടിപ്പ് ഭേദഗതി ബില്‍,...

എഎംഎംഎ അഡ്ഹോക് കമ്മിറ്റി കേസ്: കക്ഷി ചേരാൻ അൻസിബയ്ക്ക് അവകാശമില്ലെന്ന് ശ്വേതാ മേനോൻ

കൊച്ചി: എഎംഎംഎ താര സംഘടനയുടെ അഡ്‌ഹോക് കമ്മിറ്റി കേസില്‍ കക്ഷി ചേരാന്‍...

അറസ്റ്റ് ഒഴിവാക്കണം; ഐഷി ഘോഷ് പട്യാല ഹൗസ് കോടതിയില്‍ ഹർജി നല്‍കി

ന്യൂഡൽഹി: ഡൽഹി പോലീസിന്റെ അറസ്റ്റ് വാറന്റ് റദ്ദാക്കാൻ ആവശ്യപ്പെട്ട് പാട്യാല ഹൗസ്...

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെ...

Related Articles

Popular Categories