
ബെംഗളൂരു: ജാലഹള്ളി എംഇഎസ് റോഡിലെ ഷാരോൺ അസംബ്ലീസ് ഓഫ് ഗോഡ് വജ്രജൂബിലി സമ്മേളനം ജനുവരി 25 ഞായർ വൈകിട്ട് 5ന് സഭാഹാളിൽ നടക്കും. ഡോ. ഇടിച്ചെറിയ നൈനാൻ മുഖ്യാതിഥി ആയിരിക്കും.
1966 ൽ റവ. എസ്.പോളിൻ്റെ നേതൃത്വത്തിൽ ആറു പേർ ചേർന്ന് തുടക്കമിട്ട പ്രാർഥനാ ഗ്രൂപ്പാണ് പിന്നീട് ഷാരോൺ എ.ജി.സഭയായി വളർന്നത്.
മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ 4 ഭാഷകളിൽ ആരാധന നടക്കുന്ന സഭയുടെ നേതൃത്വത്തിൽ ഒട്ടെറെ സന്നദ്ധ പ്രവർത്തനങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 28 മിഷനറിമാർ സഭയോട് ചേർന്നും പ്രവർത്തിച്ചും വരുന്നു.
ഷാരോൺ എജി സഭയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ബിജു പി.തോമസും, പാസ്റ്റർ ജി.തോമസ് അസോസിയേറ്റ് ശുശ്രൂഷകനായും പ്രവർത്തിക്കുന്നു.
SUMMARY: Jalahalli Sharon AG Church Diamond Jubilee Conference today














