
കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ചെമ്പോത്തറ സ്വദേശി പി കുട്ടനാണ് മരിച്ചത്. നിര്‍ത്തിയിട്ട ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഡ്രൈവർമാരായ നാലുപേർ ജീപ്പിൽ വിശ്രമിക്കുമ്പോൾ ആണ് അപകടമുണ്ടായത്. മറ്റു മൂന്നു പേരും അപകടത്തിൽപെട്ടെങ്കിലും ഇവരുടെ പരുക്ക് ഗുരുതരമുള്ളതല്ല. കുട്ടന്റെ
മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
SUMMARY: Jeep overturns in Meppadi 900 Kandi; driver dies
SUMMARY: Jeep overturns in Meppadi 900 Kandi; driver dies














