കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് ചുമതലയേറ്റു. എല്ഡിഎഫ് സ്ഥാനാര്ഥി പെണ്ണമ്മ ജോസഫിനെ ഏഴിനെതിരേ 16 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് ജോഷി ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് വാകത്താനം ഡിവിഷന് അംഗമാണ് ജോഷി ഫിലിപ്പ്. 2015-20 ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ ആദ്യ ടേം ജോഷി പ്രസിഡന്റായിരുന്നു.
മുൻ ഡിസിസി പ്രസിഡന്റ് കൂടിയായ ജോഷി നിലവിൽ കെപിസിസി ജനറല് സെക്രട്ടറിയാണ്. വൈസ് പ്രസിഡന്റായി തലനാട് ഡിവിഷനില് നിന്നുള്ള കോണ്ഗ്രസ് അംഗം ബിന്ദു സെബാസ്റ്റ്യന് തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണയനുസരിച്ച് ആദ്യ നാലു വർഷം ജോഷി ഫിലിപ്പിനും അവസാന ഒരു വർഷം കേരള കോൺഗ്രസ് പ്രതിനിധിക്കുമാണ് പ്രസിഡന്റ് സ്ഥാനം.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ വരണാധികാരിയായിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോഷി ഫിലിപ്പ് ചേതൻകുമാർ മീണയ്ക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
SUMMARY: Joshi Philip takes charge as Kottayam District Panchayat President














