കണ്ഠര് ബ്രഹ്മദത്തൻ ശബരിമലയുടെ പുതിയ തന്ത്രി

പത്തനംതിട്ട: ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ ദേവസ്വം ബോർഡ് തിരഞ്ഞെടുത്തു. കണ്ഠര് രാജീവരുടെ മകനാണ് കണ്ഠര് ബ്രഹ്മദത്തൻ. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ തന്ത്രിയായി തുടരാൻ കഴിയില്ലെന്ന് നേരത്തെ അറിയിച്ച കണ്ഠര് രാജീവര് തനിക്ക് പകരം മകൻ കണ്ഠര് ബ്രഹ്മദത്തനെ നിർദേശിച്ച്‌ ദേവസ്വം ബോർഡിന് കത്ത് നല്‍കിയിരുന്നു.

ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകള്‍ ചിങ്ങം ഒന്നു മുതല്‍കർക്കടകം 31 വരെ നിർവഹിക്കുന്നതിന് താഴമണ്‍ മഠം കണ്ഠര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പീ.ഡി സന്തോഷ് കുമാർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു,

കണ്ഠര് രാജീവര് തന്നെ സ്ഥാനത്ത് നിന്ന് നീക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ വിഷയത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് തീരുമാനമെടുക്കാം എന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. തുടർന്ന് വിദഗ്ധ തന്ത്രിമാരടങ്ങുന്ന ഒരു മൂന്നംഗ സമിതിയെ നിയോഗിക്കുകയും ഈ സമിതി ഇന്നലെ തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ യോഗത്തിലാണ് കണ്ഠരര് ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കാൻ തീരുമാനമെടുത്തത്.

SUMMARY: Kandararu Brahmadattan is the new Thantri of Sabarimala

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫോള്‍ഡബിള്‍ ഫോണായ ‘ഐഫോണ്‍ ഡ്യൂവോ’ അവതരിപ്പിച്ച് ആപ്പിള്‍, ഒക്ടോബറിൽ വിപണിയിലെത്തും, ഇന്ത്യയിലെ വില 2,99,900 രൂപ മുതൽ

കാലിഫോര്‍ണിയ: ആദ്യ ഫോള്‍ഡബിള്‍ ഫോണായ ‘ഐഫോണ്‍ ഡ്യൂവോ’ അവതരിപ്പിച്ച് ആപ്പിള്‍. ആപ്പിളിന്റെ...

കുന്ദലഹള്ളി കേരളസമാജം പൂക്കള, റീൽസ് മത്സരം സംഘടിപ്പിക്കുന്നു 

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജവും മാർക്ക് ഓൺ ഹോംസും ചേർന്ന് പൂക്കളമത്സരവും...

പ്രിയദര്‍ശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി

ഡല്‍ഹി: യുഡിഎഫ് സർക്കാർ വനിതകള്‍ക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന‍്യ യാത്രാ...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍. മോഹനൻ അന്തരിച്ചു

കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലിസ് കസ്റ്റഡിയില്‍വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലീസ് കസ്റ്റഡിയില്‍വിട്ട...

കേരളസമാജം മല്ലേശ്വരം സോൺ ഓണോത്സവം 13ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം...

ബാലവേല; യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന് 29 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബാലവേലക്കെതിരായ പ്രത്യേക പരിശോധനയിൽ ബെംഗളൂരുവിലെ യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന്...

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരു...

Related Articles

Popular Categories