ന്യൂഡൽഹി: രാജ്യത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്കും കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിലുള്ള ഐതിഹാസിക സമരങ്ങള്‍ക്കും ഒടുവില്‍ നിർണായക വഴിതിരിവ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ
രാജിവച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാന്‍ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.
എന്നാല്‍ പ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സര്‍ക്കാര്‍ വഴങ്ങി. കഴിഞ്ഞ കുറേ ദിവസങ്ങളായി ഡല്‍ഹിയില്‍ കനത്ത പ്രക്ഷോഭമാണ് അരങ്ങേറിയത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി, പ്രതിഷേധത്തിനിടയില്‍ മർദ്ദനമേറ്റ വിദ്യാർത്ഥികള്‍ക്ക് പരസ്യമായ മാപ്പ്, വിദ്യാർത്ഥികള്‍ക്കെതിരെയുള്ള എഫ്.ഐ.ആറുകള്‍ പിൻവലിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ജെ.പി നേതാക്കളും കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി നടത്തിയ ചർച്ചകള്‍ക്ക് പിന്നാലെയാണ് മന്ത്രിയുടെ രാജി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.
സമരം കൂടുതല്‍ ശക്തമായതോടെയും പാർലമെന്റിന്റെ വർഷകാല സമ്മേളനം സ്തംഭിച്ചതോടെയും സർക്കാരിന് മേല്‍ കനത്ത സമ്മർദ്ദമുണ്ടായിരുന്നു. സമരത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാർഥികളും പ്രമുഖരും വലിയ പിന്തുണയാണ് നല്‍കിയത്.
SUMMARY: Education Minister Dharmendra Pradhan has resigned
















