Monday, January 12, 2026
18.7 C
Bengaluru

കന്നഡ എഴുത്തുകാരി ആശാ രഘുവിനെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ (46) മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ മല്ലേശ്വരത്തെ വീട്ടിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. വീട്ടിലെ മുറിക്കകത്ത് തൂങ്ങിമരിച്ചനിലയിലായിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്നുണ്ടായ വിഷാദ രോഗമാണ് സ്വന്തം ജീവനെടുക്കുന്നതിലേക്ക് ആശയെ നയിച്ചതെന്ന് പോലീസ് അറിയിച്ചു.

നോവലിസ്റ്റായ ആശാ രഘു. കർണാടക സാഹിത്യ അക്കാദമി പുരസ്കാരജേതാവാണ്. കന്നഡ ടെലിവിഷൻ സീരിയലുകളിൽ സംഭാഷണരചയിതാവായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ആശാ രഘുവിന് ഒരു മകളുണ്ട്. രണ്ട് വർഷം മുൻപ് ആശാ രഘുവിന്റെ ഭർത്താവ് കെസി രഘു അന്തരിച്ചിരുന്നു. ഭർത്താവിന്റെ മരണശേഷം ആശ മാനസികസംഘർഷത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ആവർത്ത, ഗത, മായ, ചിത്തരംഗ, കെംപു ദാസവാള, വക്ഷസ്ഥല തുടങ്ങിയവ ആശയുടെ നോവലുകളാണ്. ആരനേ ബെരളു, ബൊഗസയല്ലി കഥെകളു, അപരൂപത പുരാണ കഥെകളു തുടങ്ങിയ കഥാസമാഹാരങ്ങളും കുട്ടികളുടെ നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

▪️ ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

Karnataka : Sahai (24-hour): 080 65000111, 080 65000222
Tamil Nadu : State health department’s suicide helpline: 104
Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
Andhra Pradesh : Life Suicide Prevention: 78930 78930, Roshni : 9166202000, 9127848584
Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

SUMMARY: Kannada writer Asha Raghu found dead

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി...

കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി....

പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച അവധി

തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി...

ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി...

ഗോൾഡൻ ഗ്ലോബ്‌സ് 2026; തിമോത്തി ചാലമെറ്റ് മികച്ച നടൻ, തിളങ്ങി അഡോളസൻസ്

കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം...

Topics

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ...

മെട്രോ പിങ്ക് ലൈനില്‍ പരീക്ഷണ ഓട്ടം ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ...

എറണാകുളം ഇന്റർസിറ്റി, മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും

ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍...

ബെംഗളൂരുവില്‍ 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും

ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ...

ബി.കെ രവി ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലര്‍

ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി...

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...

ബെംഗളൂരുവിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; തനിസാന്ദ്രയിൽ വീടുകൾ പൊളിച്ചുമാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും...

Related News

Popular Categories

You cannot copy content of this page