പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച പോലിസുകാരന്‍ അറസ്റ്റില്‍

കണ്ണൂര്‍ തളാപ്പില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച പോലിസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. എആര്‍ ക്യാമ്പ് ഡ്രൈവര്‍ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോള്‍ അടിച്ച പണം മുഴുവന്‍ നല്‍കാതെ പോകാന്‍ ശ്രമിച്ച കാറിനെ പമ്പ് ജീവനക്കാരന്‍ അനില്‍കുമാര്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം.

പ്രതിയെ സര്‍വ്വിസില്‍ നിന്നും സിറ്റി പോലിസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ പെട്രോള്‍ അടിച്ചതിന്റെ പണത്തിന്റെ ബാക്കി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പമ്പ് ജീവനക്കാരന്‍ അനില്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്.

തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലേക്ക് എആര്‍ ക്യാമ്പിലെ ഡ്രൈവറായ സന്തോഷ് പമ്പിൽ തന്റെ സ്വന്തം കാറിലാണ് എത്തിയിരുന്നത്. 2100 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. ഫുള്‍ടാങ്ക് അടിച്ച ശേഷം 1900 രൂപ മാത്രം നല്‍കി. ബാക്കി 200 രൂപ നല്‍കാന്‍ കൂട്ടാക്കിയില്ല. അടിച്ച പെട്രോളിന്റെ പണം ചോദിച്ചപ്പോള്‍ വണ്ടിയില്‍ നിന്ന് തിരിച്ചെടുത്തോയെന്ന വിചിത്രമായ മറുപടിയാണ് ഇയാള്‍ നല്‍കിയതെന്ന് പമ്പിലെ ജീവനക്കാരനായ അനില്‍ കുമാര്‍ പറയുന്നു.

കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോള്‍ അനില്‍കുമാർ തടഞ്ഞു. ഇതോടെ കാറിന്റെ ബോണറ്റിലിരുത്തി അനിലുമായി സന്തോഷ് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. 600 മീറ്റർ ദൂരമാണ് കാറിൻറെ ബോണറ്റിലിരുന്ന് അനിലിന്റെ സഞ്ചരിക്കേണ്ടി വന്നത്.കഴിഞ്ഞ ഒക്ടോബറില്‍ കാല്‍ടെക്സിലെ പെട്രോള്‍ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറ്റിയ കേസിലും സന്തോഷ് പ്രതിയാണ്.

TAGS : KANNUR | POLICE | ARREST
SUMMARY : A policeman who tried to kill a petrol pump employee by a car has been arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അട്ടപ്പാടി മധു വധക്കേസ്: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക മാറത്തഹള്ളി ശാഖ ഉദ്ഘാടനം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ മാറത്തഹള്ളി ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം...

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അമേരിക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശിയായ യുവതി കൊല്ലപ്പെട്ടു. തെലങ്കാനയിലെ...

കർണാടകയിൽ അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് അഞ്ച് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പുതിയ ചുമതലകൾ...

നീതി നിഷേധം മൂലം ജനാധിപത്യം കൊല ചെയ്യപ്പെടുന്നു: അഡ്വ. പി. ഉസ്‌മാൻ

ബെംഗളൂരു: നീതി നിഷേധം ജനാധിപത്യ ധ്വംസനമാണെന്നും നീതി തേടാനുള്ള അവകാശം പോലും...

കാപ്പാ കേസ് പ്രതിയായ ബി.ജെ.പി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച്‌ പോലീസ്

തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബി.ജെ.പി കൗണ്‍സിലർ...

കൊച്ചിയില്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് പ്രതികള്‍ റിമാന്‍ഡിൽ

കൊച്ചി: കളമശ്ശേരിയില്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ലഹരി...

കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് കോൺസ്റ്റബിൾ ലോകായുക്തയുടെ പിടിയിൽ

ബെംഗളൂരു: ജാമ്യത്തിലിറങ്ങിയ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് കോൺസ്റ്റബിൾ ലോകായുക്തയുടെ...

Related Articles

Popular Categories