വയനാട്: ചൂരല്‍മല ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി ആളുകളെ ഭീതിയിലാഴ്ത്തി. വെള്ളിയാഴ്ച രാത്രി വില്ലേജ് റോഡിലെ അമല്‍ നിവാസില്‍ വിജയന്റെ വളർത്തുനായയെയാണ് പുലി പിടികൂടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിജയന്റെ വീട്ടുപറമ്പില്‍ ഇത് നാലാം തവണയാണ് പുലിയുടെ സാന്നിധ്യം ഉണ്ടാകുന്നത്.
പ്രദേശത്ത് പുലി ശല്യം രൂക്ഷമായതോടെ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് വീട്ടുടമ വിജയൻ ആരോപിക്കുന്നു. തുടർച്ചയായി പുലിയിറങ്ങുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയിലും ഭയത്തിലുമാണ് പ്രദേശവാസികള്‍ കഴിയുന്നത്.
SUMMARY: Leopard scare returns to Chooralmala; pet dog snatched from home
















